കറാച്ചി: ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. നരേന്ദ്ര മോദിയുമായി താൻ സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒരു വാർത്താ ഏജൻസിയോടാണ് പ്രതികരണം. വെടിനിർത്തൽ നിലവിൽ വന്ന ശേഷവും ഇന്ത്യ കടുത്ത നിലപാടുകളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയതോടെയാണ് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ നിലപാട്.
അതേസമയം രണ്ട് കാര്യങ്ങളിൽ മാത്രമേ ഇനി പാകിസ്ഥാനുമായി ചർച്ചയുള്ളൂവെന്ന് ഇന്ത്യ വ്യക്തമാക്കിയതാണ്. പാക് അധീന കശ്മീർ, പാകിസ്ഥാനിലെ ഭീകരരെ കൈമാറുക എന്നീ ആവശ്യങ്ങളിൽ മാത്രമാണ് ഇനി ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാവൂ എന്നതാണ് നിലപാട്.