ഡൽഹി : രാജ്യത്ത് യുപിഐ മുഖേനയുള്ള ഡിജിറ്റല്‍ പെയ്മന്റുകള്‍ സ്തംഭിച്ചു. സാങ്കേതിക തകരാറാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസിലെ തടസം മൂലം ഫോണ്‍പേ, പേടിഎം, ഗൂഗിള്‍ പേ എന്നീ ഡിജിറ്റല്‍ പെയ്മന്റുകളാണ് സ്തംഭിച്ചത്. പണം അയയ്ക്കാനും സ്വീകരിക്കാനും കഴിയാത്ത ബുദ്ധിമുട്ടാണ് ഉണ്ടായതെന്ന് ദശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇടപാടുകള്‍ നടത്താന്‍ ബുദ്ധിമുട്ടുണ്ടായതായി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്. എന്‍സിപിഐ നേരിടുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ യുപിഐ ഇടപാടിലും നിഴലിക്കുന്നുണ്ടെന്നാണ് എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അസൗകര്യത്തില്‍ ഖേദമറിയിച്ച എന്‍പിസിഐ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്.
ലക്ഷകണക്കിന് പേരാണ് നിലവില്‍ യുപിഐ സേവനം ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നത്. 76 ശതമാനത്തോളം പേര്‍ പേയ്‌മെന്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ 23 ശതമാനം പേര്‍ക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയില്ലെന്നും അറിയിച്ചതായി ഡൗണ്‍ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് പറയുന്നു. സമൂഹമാധ്യമങ്ങളില്‍ ഇതേ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.