ദമാമില്‍ പരിസ്ഥിതി നിയമ ലംഘനത്തിന് ഇന്ത്യക്കാരന്‍ അറസ്റ്റില്‍

02:27 PM Oct 14, 2025 | Suchithra Sivadas

സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയായ ദമാമില്‍ പരിസ്ഥിതി നിയമ ലംഘനത്തിന് ഇന്ത്യക്കാരന്‍ അറസ്റ്റില്‍. നിരോധിത സ്ഥലത്ത് റെഡിമിക്‌സ് ലോറയില്‍ നിന്നുള്ള കോണ്‍ക്രീറ്റ് ഉപേക്ഷിച്ച കേസിലാണ് ഇന്ത്യന്‍ പ്രവാസിയെ അറസ്റ്റ് ചെയ്തത്. 


മണ്ണിനെ നേരിട്ടോ അല്ലാതെയോ ദോഷകരമായി ബാധിക്കുന്നതോ മലിനമാക്കുന്നതോ ആയ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ഒരു കോടി റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് പരിസ്ഥിതി സുരക്ഷാസേന മുന്നറിയിപ്പ് നല്‍കി.

Trending :