ബാങ്കോക്കില്‍ തോക്കിന്റെ ആകൃതിയിലുള്ള ലൈറ്റര്‍ ചൂണ്ടി ഭീതി പരത്തി ഇന്ത്യക്കാരന്‍; പിടികൂടി പൊലീസ്

05:48 PM Oct 19, 2025 |


ബാങ്കോക്കില്‍ തോക്കിന്റെ ആകൃതിയിലുള്ള ലൈറ്റര്‍ ചൂണ്ടി ആളുകള്‍ക്കിടയില്‍ ഭീതി പരത്തിയ ഇന്ത്യക്കാരന്‍ പിടിയില്‍. നാല്‍പത്തിയൊന്നുകാരനായ സാഹില്‍ റാം തദാനിയാണ് പിടിയിലായത്. ഇയാള്‍ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. പാത്തു വാന്‍ ജില്ലയിലെ സിയാം സ്‌ക്വയറിലാണ് സംഭവം നടന്നത്. തോക്കിന്റെ ആകൃതിയിലുള്ള തോക്കുമായി പൊതുസ്ഥലത്ത് എത്തിയ ഇയാള്‍ ഭീഷണി മുഴക്കുകയും അസഭ്യം പറയുകയുമായിരുന്നു. തുടര്‍ന്ന് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവസ്ഥലത്ത് നിന്നുള്ള വീഡിയോയില്‍ ഇയാള്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്നതും ആളുകള്‍ക്ക് നേരെ തോക്കിന്റെ ആകൃതിയിലുള്ള ലൈറ്റര്‍ ചൂണ്ടുന്നതും കാണാം.