അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ ടെക്‌നിക്കല്‍ മിഷനെ എംബസിയായി ഉയര്‍ത്തി ; താലിബാന്‍ മന്ത്രിക്ക് നല്‍കിയ വാക്കു പാലിച്ചു

06:49 AM Oct 22, 2025 | Suchithra Sivadas

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ ടെക്‌നിക്കല്‍ മിഷനെ എംബസിയായി ഉയര്‍ത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. താലിബാന്‍ ഭരണകൂടവുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് നീക്കം. അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ച താലിബാന്‍ വിദേശകാര്യമന്ത്രി അമീര്‍ഖാന്‍ മുതാഖിയുമായി എസ് ജയശങ്കര്‍ നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം തീരുമാനിച്ചിരുന്നു.താലിബാന്‍ മന്ത്രിക്ക് അന്ന് നല്‍കിയ ഉറപ്പാണ് ഇന്ന് പാലിക്കപ്പെട്ടിരിക്കുന്നത്. 

നേരത്തെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചപ്പോള്‍ അടച്ച എംബസിയാണ് തുറന്നത്. അഫ്ഗാനിസ്ഥാന്റെ സമഗ്രവികസനത്തിന് ഇന്ത്യന്‍ എംബസി വലിയ സംഭാവന ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.