യുഎസിലെ സ്റ്റോറില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കാന്‍ ഇന്ത്യന്‍ യുവതി ശ്രമിച്ചതായി ആരോപണം. കടയില്‍ നിന്ന് മോഷണം നടത്തിയെന്നാരോപിച്ച് പിടിക്കപ്പെട്ട ഇന്ത്യന്‍ സ്ത്രീ യുഎസ് പൊലീസ് ഉദ്യോഗസ്ഥരോട് കണ്ണീരോടെ അപേക്ഷിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. സാധനങ്ങള്‍ക്ക് പണം നല്‍കാന്‍ മറന്നുപോയതാണെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. സ്ത്രീ കരച്ചില്‍ തുടര്‍ന്നെങ്കിലും പൊലീസ് വകവെക്കാതെ സ്ത്രീയെ ബന്ധിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഭര്‍ത്താവിനെ വിളിക്കാനുള്ള അപേക്ഷയും പൊലീസ് നിരസിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അവര്‍ക്കെതിരെ മോഷണ കുറ്റം ചുമത്തിയേക്കാം.
സ്ത്രീയുടെ പേര് വിവരങ്ങളോ മോഷ്ടിച്ച വസ്തുക്കളുടെ വിവരങ്ങളോ സ്റ്റോറിന്റെ പേരോ പൊലീസ് പുറത്തുവിട്ടിട്ടില്ല. നിലവില്‍ അധികൃതര്‍ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി ഉപയോക്താക്കള്‍ നാണക്കേട് പ്രകടിപ്പിക്കുകയും വിദേശത്തുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നുവെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഇത്തരം പ്രവൃത്തികള്‍ മുഴുവന്‍ പ്രവാസികളുടെയും സല്‍പ്പേരിന് കോട്ടം വരുത്തുന്നുവെന്നും കുറ്റകൃത്യം കുറ്റകൃത്യമാണെന്നും ശിക്ഷാ നടപടി ഏറ്റുവാങ്ങണമെന്നും അഭിപ്രായമുയര്‍ന്നു.
മെയ് മാസത്തില്‍, ഇല്ലിനോയിസിലെ ഒരു ടാര്‍ഗെറ്റില്‍ നിന്ന് ഏകദേശം 1.1 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചതിന് മറ്റൊരു ഇന്ത്യന്‍ സ്ത്രീയെ യുഎസില്‍ പിടികൂടിയിരുന്നു.