+

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച്‌ റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച്‌ റെയില്‍വേ, ബുക്കിങ് ആരംഭിച്ചു.ഹൈദരബാദിലേക്കും, ചണ്ഡീഗഡിലേക്കും സ്പെഷ്യൽ ട്രെയിനുകള് അനുവദിച്ചു.

എറണാകുളം : ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച്‌ റെയില്‍വേ, ബുക്കിങ് ആരംഭിച്ചു.ഹൈദരബാദിലേക്കും, ചണ്ഡീഗഡിലേക്കും സ്പെഷ്യൽ ട്രെയിനുകള് അനുവദിച്ചു.

കോട്ടയം-ഹൈദരാബാദ് സ്പെഷല് (07086) ഡിസംബര് 10ന് രാവിലെ 7.45ന് പുറപ്പെട്ട് 12ന് ഉച്ചയ്ക്ക് 1.35ന് ഹൈദരാബാദിലെത്തും. കേരളത്തില് എറണാകുളം ടൗണ്, ആലുവ, തൃശൂര്, പാലക്കാട് എന്നിവിടങ്ങളില് സ്റ്റോപ്പുകളുണ്ട്. 15 തേര്ഡ് എസി കോച്ചുകളാണ് ട്രെയിനിലുള്ളത്.

തിരുവനന്തപുരം- ചണ്ഡീഗഡ് സ്പെഷ്യല് (06192) ട്രെയിന് ഡിസംബര് 10ന് രാവിലെ 7.45ന് പുറപ്പെട്ട് ശനിയാഴ്ച്ച ഉച്ചയ്ക്ക് 2ന് ചണ്ഡീഗഡിലെത്തും. കോട്ടയം, മംഗളുരു, പന്വേല്, നിസാമുദ്ധീന് വഴിയാണ് സർവീസ്

facebook twitter