+

ഇന്ദ്രൻസും മധുബാലയും ഒന്നിക്കുന്ന 'പ്രൊഡക്ഷൻ നമ്പർ1' ന്റെ ചിത്രീകരണം വാരണാസിയിൽ ആരംഭിച്ചു

ഇന്ദ്രൻസും മധുബാലയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയിൽ ആരംഭിച്ചു. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജി നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന് പ്രൊഡക്ഷൻ നമ്പർ 1 എന്ന താൽക്കാലിക പേര്  നൽകിയിരിക്കുന്നത്.

Indrans and Madhubala starrer 'Production No. 1' begins shooting in Varanasi

ഏറെ ശ്രെദ്ധ നേടിയ ഹ്രസ്വചിത്രം എന്റെ നാരായണിക്ക് ശേഷം വർഷാ വാസുദേവ് ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. മലയാളത്തിൽ കുറെ വർഷക്കാലത്തെ ഇടവേളക്കു ശേഷമാണ് ശക്തമായ കേന്ദ്ര കഥാപാത്രത്തിൽ മധുബാല അഭിനയിക്കുന്നത്. പൂർണ്ണമായും വാരണാസിയിൽ ഷൂട്ട് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണിത്.

ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. വാരണാസിയിലെ അസിഗട്ട് ക്ഷേത്രത്തിലാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നത്. ചിത്രത്തിന്റെ താരങ്ങളും അണിയറപ്രവർത്തകരും സന്നിഹിതരായ പൂജാ ചടങ്ങിന് ശേഷം ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയിൽ ആരംഭിച്ചു.

Indrans and Madhubala starrer 'Production No. 1' begins shooting in Varanasi

പ്രൊഡക്ഷൻ നമ്പർ 1 ന്റെ അണിയറപ്രവർത്തകർ ഇവരാണ്. നിർമ്മാണം : അഭിജിത് ബാബുജി- ബാബുജി പ്രൊഡക്ഷൻസ്, കഥ, തിരക്കഥ : വർഷാ വാസുദേവ്, ഛായാഗ്രഹണം : ഫയിസ്‌ സിദ്ധിക്ക്, സംഗീതസംവിധാനം : ഗോവിന്ദ് വസന്ത, എഡിറ്റർ : റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്റ്റർ : സാബു മോഹൻ, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ : രംഗനാഥ് രവി, കൊറിയോഗ്രാഫർ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്‌ടർ : നവനീത് കൃഷ്ണ, സ്റ്റിൽസ്: നവീൻ മുരളി, ലൈൻ പ്രൊഡ്യൂസർ : ബിജു കോശി, പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോ ടൂത്ത്, പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.

facebook twitter