കട്ടപ്പനയില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവം: കേസെടുത്തിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്

07:16 AM Dec 28, 2024 | Suchithra Sivadas

കട്ടപ്പനയിലെ നിക്ഷേപകന്‍ അത്മഹത്യ ചെയ്ത കേസില്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്. 

കട്ടപ്പന സ്വദേശിയായ സാബു എന്ന യുവാവാണ് ചികിത്സയ്ക്ക് ബാങ്ക് പണം നല്‍കാതിരിക്കുകയും അധികൃതര്‍ അപമര്യാദയായി പെരുമാറുകയും ചെയ്തതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തത്. അഞ്ചു ദിവസം മുന്‍പാണ് കേസില്‍ പ്രതികള്‍ക്കെതിരെ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്. എന്നാല്‍ സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഐഎം ഇടുക്കി ജല്ല കമ്മിറ്റിയംഗം വി ആര്‍ സജിയുടെ മൊഴി പോലും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടില്ല.

കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് സഹകരണ സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജമോള്‍ ജോസ്, ജൂനിയര്‍ ക്ലര്‍ക്ക് ബിനോയ് തോമസ് എന്നിവര്‍ക്കെതിരെയാണ് സാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയത്. തന്റെ മരണത്തിന് ഉത്തരവാദി ഇവര്‍ മൂവരുമാണെന്ന് സാബു ആത്മഹത്യക്കുറപ്പില്‍ എഴുതിയിരുന്നു.