
ഐഫോൺ 17 സെപ്റ്റംബറിൽ ലോഞ്ച് ചെയ്യും. ഐഫോൺ 17, ഐഫോൺ 17 പ്രോ, പ്രോ മാക്സ് മോഡലുകൾക്കൊപ്പം ഐഫോൺ 17 എയർ എന്ന പേരിൽ ഒരു പുതിയ വേരിയന്റും ആപ്പിൾ പുറത്തിറക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്ത്യയിൽ ഫോണിന് 79,999 രൂപ മുതലായിരിക്കും വില ആരംഭിക്കുക.
ഐഫോൺ 17ന്റെ പുറത്തു വന്ന ചിത്രങ്ങൾ പ്രകാരം മറ്റൊരു പ്രധാന മാറ്റം ആപ്പിൾ ലോഗോ പുനഃസ്ഥാപിച്ചതാണ്. മുൻ മോഡലുകളിലേത് പോലെ പിൻ പാനലിൽ കേന്ദ്രീകരിക്കുന്നതിന് പകരം, ലോഗോ ഇപ്പോൾ താഴെയായിട്ടാണ് കാണപ്പെടുന്നത്. കൂടാതെ ബാക്കിൽ ക്യാമറ നല്ല വീതിയിൽ നിറഞ്ഞു നിൽക്കുന്ന നിലയിലാണ് പ്രധാന ക്യാമറ മൊഡ്യൂൾ.
ഐഫോൺ 17 എയറിലും ഐഫോൺ 17 പ്രോയിലും പ്രോ മാക്സിലും 12 ജിബി റാമാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാൻഡേർഡ് ഐഫോൺ 17ൽ എട്ടു ജിബി റാം തന്നെയാണ് ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ 17 നിരയിലെ നാല് മോഡലുകളിലും ഫ്രണ്ട് ക്യാമറയിൽ വലിയ തോതിലുള്ള അപ്‌ഗ്രേഡ് പ്രതീക്ഷിക്കുന്നുണ്ട്. ഇത് ഐഫോൺ 16 സീരീസിൽ കാണപ്പെടുന്ന 12MP സെൽഫി ക്യാമറയുടെ റെസല്യൂഷൻ ഇരട്ടിയാക്കുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.