+

ഐഫോൺ 17 ഏറ്റവും വിലക്കുറവ് ഏത് രാജ്യത്ത്; അറിയാം

ആപ്പിൾ പുതിയ ഐ ഫോൺ സീരീസ് പുറത്തിറക്കിയിരിക്കുകയാണ്. കമ്പനി വിലയും പ്രഖ്യാപിച്ചു. ഈ പശ്ചാത്തലത്തിൽ, ഐഫോൺ 17 സീരീസ് ഏത് രാജ്യത്ത് നിന്ന് ഏറ്റവും വിലക്കുറവിൽ വാങ്ങാം എന്ന് അറിയാം.

 ആപ്പിൾ പുതിയ ഐ ഫോൺ സീരീസ് പുറത്തിറക്കിയിരിക്കുകയാണ്. കമ്പനി വിലയും പ്രഖ്യാപിച്ചു. ഈ പശ്ചാത്തലത്തിൽ, ഐഫോൺ 17 സീരീസ് ഏത് രാജ്യത്ത് നിന്ന് ഏറ്റവും വിലക്കുറവിൽ വാങ്ങാം എന്ന് അറിയാം.

ഇന്ത്യയിൽ ഐഫോൺ 17ന് 82,990 രൂപയാണ് വില, ഐഫോൺ എയറിന് 1,19,900 രൂപയും 17 പ്രോക്ക് 1,34,900 രൂപയും പ്രോ മാക്‌സിന് 1,49,900 രൂപയുമാകും. അതേസമയം, യു എ ഇയിൽ 75,000 രൂപയാണ് ഐഫോൺ 17ന്. യു എസിൽ 71,000 രൂപയും ജപ്പാനിൽ 78,000 രൂപയുമാണ്. അതേസമയം, ജർമനിയിൽ 98,000 രൂപയും യു കെയിൽ 1,14,000 രൂപയുമാകും.

യു എ ഇയിൽ ഐഫോൺ എയറിന് 3,499 ദിർഹമും (84,085 രൂപ) പ്രോക്ക് 4,299 ദിർഹമും (1,03,310 രൂപ) പ്രോ മാക്‌സിന് 4,699 ദിർഹമും (1,12,923 രൂപ) ആകും. ചുരുക്കത്തിൽ ഐഫോൺ 17 ഏറ്റവും വിലക്കുറവിൽ ലഭിക്കുക യു എസിലാണ്. ഇന്ത്യക്കാർക്ക് യു എ ഇയിൽ പോയി വാങ്ങുന്നതാകും നല്ലത്.

facebook twitter