●ഇറച്ചി (ബീഫ്) – ഒരു കിലോ
●കൈമ റൈസ് – ഒരു കിലോ
●സവാള – 2 എണ്ണം
●തക്കാളി – 3 എണ്ണം
●പച്ചമുളക്- 4എണ്ണം
●ഇഞ്ചി – ഒന്ന്
●വെളുത്തുള്ളി – 8 എണ്ണം
●മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
●ഗരം മസാല – ഒന്നര ടേബിള്‍സ്പൂണ്‍
●മല്ലിപൊടി – 2 ടേബിള്‍സ്പൂണ്‍
●മുളക് പൊടി – ഒന്നര ടേബിള്‍സ്പൂണ്‍
●കുരുമുളക് പൊടി – ഒരു ടേബിള്‍സ്പൂണ്‍
●നെയ്യ് – 3 ടേബിള്‍സ്പൂണ്‍
●വെളിച്ചെണ്ണ – 4 ടേബിള്‍സ്പൂണ്‍
●മല്ലിയില -ആവശ്യത്തിന്
●തൈര് – 2 ടേബിള്‍സ്പൂണ്‍
●ഏലക്ക – 3 എണ്ണം
●കറുവ പട്ട – 3 എണ്ണം
●ഗ്രാമ്പു – 3 എണ്ണം
തയാറാക്കുന്ന വിധം
അരി കഴുകി 10 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക. കുക്കറില്‍ വെളിച്ചെണ്ണ ഒഴിച്ച് ഇറച്ചി, സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചത്, തക്കാളി, മഞ്ഞൾ പൊടി, മല്ലിപ്പൊടി, മുളക്പൊടി, കുരുമുളക് പൊടി, ഗരം മസാല, ഉപ്പ് എന്നിവ ഇട്ട് നന്നായി മിക്സ് ചെയ്ത് വേവിക്കുക.
ഇറച്ചിയുടെ വേവിനനുസരിച്ച് വിസില്‍ അടിക്കാവുന്നതാണ്. ശേഷം ഒരു കുഴിയുള്ള പാത്രത്തില്‍ നെയ്യ് ഒഴിച്ചു ഏലയ്ക്ക, കറുവപട്ട, ഗ്രാമ്പു എന്നിവ ചേര്‍ത്ത് അരി തിളപ്പിക്കുക.അരി മുക്കാല്‍ വേവാകുമ്പോള്‍ ഇതിലേക്ക് മസാല ചേര്‍ക്കാം. ഇതിന് മുകളിലായി മല്ലിയിലയും ഗരംമസാലപൊടിയും ഇട്ട് രണ്ടു മിനിറ്റ് അടച്ചു വെച്ച് വേവിക്കുക.ബീഫ് ഇറച്ചി ചോർ റെഡി.