
ഇറാനോ അവരുടെ പ്രോക്സി ഗ്രൂപ്പുകളോ അമേരിക്കയില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇറാന് അനുകൂല ഹാക്കര്‍മാരില്‍ നിന്ന് യുഎസ് നെറ്റ്വര്ക്കുകള്ക്കുനേരെ സൈബര്‍ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി മുന്നറിയിപ്പ് നല്കുന്നു.
'2020 ജനുവരിയില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ സൈനിക കമാന്‍ഡറുടെ മരണത്തിന് ഉത്തരവാദികളായി അവര്‍ കരുതുന്ന യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഇറാന് ലക്ഷ്യമിടുന്നുണ്ട്. ഇറാന് നേതൃത്വം പ്രതികാരം ചെയ്യാന്‍ ആഹ്വാനം ചെയ്താല്‍ ഇറാനെ അനുകൂലിക്കുന്ന തീവ്ര സ്വഭാവമുളള വ്യക്തികളോ സംഘടനകളോ യുഎസില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ട്'- ഹോംലാന്‍ഡ് സെക്യൂരിറ്റി പുറത്തിറക്കിയ ബുളളറ്റിനില്‍ പറയുന്നു.