+

ഇറാന്‍ വ്യോമപാത ഉടന്‍ തുറന്നേക്കും

ഖത്തറില്‍ ഇന്നലെ ജിസിസി രാഷ്ട്രങ്ങളുടെ യോഗം ചേര്‍ന്നു.

ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ പശ്ചിമേഷ്യ സാധാരണ നിലയിലേക്ക്. ഇന്നലെ രാത്രി ഇരു രാജ്യങ്ങളും പരസ്പരം ആക്രമിച്ചില്ല. ഇറാന്‍ വ്യോമപാത ഉടന്‍ തുറന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇറാന്‍ വ്യോമപാത തുറക്കുന്നത്. ഖത്തറില്‍ ഇന്നലെ ജിസിസി രാഷ്ട്രങ്ങളുടെ യോഗം ചേര്‍ന്നു. നിലവിലെ സാഹചര്യം അറബ് രാഷ്ട്രങ്ങള്‍ വിലയിരുത്തി. 12 ദിവസത്തെ യുദ്ധം അവസാനിച്ചതായി ഇറാന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നതോടെ ടെഹറാനില്‍ വന്‍ ആഘോഷ പ്രകടനം നടന്നു. ആയത്തുള്ള ഖംനഇയുടെ ചിത്രങ്ങളുമായി ജനം തെരുവിലിറങ്ങി.

ഇറാനില്‍ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കി. നാറ്റോ ഉച്ചകോടിക്കായി പോകുന്നതിനിടെ വിമാനത്തില്‍ വച്ചായിരുന്നു ട്രംപിന്റെ പ്രതികരണം. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ ഇറാനുമായി കൂടുതല്‍ ചര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ് അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതി. വ്യോമപാത അടച്ചതിനെ തുടര്‍ന്ന് നിര്‍ത്തിയ സര്‍വ്വീസുകള്‍ പുനസ്ഥാപിച്ച് തുടങ്ങിയെങ്കിലും അപ്രതീക്ഷിത തടസ്സങ്ങള്‍ 2 ദിവസത്തേക്ക് കൂടി തുടരുമെന്ന് ഖത്തര്‍ എയര്‍വേസ് അറിയിച്ചു.

facebook twitter