ചേരുവകൾ
അരി- 3/4 കപ്പ്
തേങ്ങ ചിരകിയത്- 1 കപ്പ്
ശർക്കര- 1 1/2 കപ്പ്
ഏലയ്ക്ക്- 4
പാൽ- 2 1/2 കപ്പ്
നെയ്യ്- 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
അടി കട്ടിയുള്ള ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കാം. അതിലേയ്ക്ക് കഴുകി വാരിയ മുക്കാൽ കപ്പ് അരി ചേർത്ത് നന്നായി വറുക്കം.
വറുത്തെടുത്ത അരി തണുക്കുമ്പോൾ അത് മിക്സിയിലേയ്ക്ക് മാറ്റി പൊടിച്ചെടുക്കാം. ഇതിലേയ്ക്ക് ഒരു കപ്പ് തേങ്ങ ചിരകിയതും നാല് ഏലയ്ക്കയും ചേർത്ത് ഒരിക്കൽ കൂടി അരയ്ക്കാം. ഒരു പാനിലേയ്ക്ക് രണ്ട് കപ്പ് പാലെടുത്ത് തിളപ്പിക്കാം.
പാൽ തിളച്ചു വരുമ്പോൾ പൊടിച്ചെടുത്ത അരി ചേർത്തിളക്കി യോജിപ്പിക്കാം. പാല് വറ്റിവരുമ്പോൾ മധുരത്തിന് ഒന്നര കപ്പ് ശർക്കര ലായനിയും ഒരു ടീസ്പൂൺ നെയ്യും ചേർത്തിളക്കാം. വെള്ളം വറ്റിയതിന് ശേഷം അടുപ്പണയ്ക്കാം. ഒരു പാത്രത്തിൽ കുറച്ച് നെയ്യ് പുരട്ടി തയ്യാറാക്കിയ മിശ്രിതം അതിലേയ്ക്കു മാറ്റാം. ശേഷം തണുക്കാൻ മാറ്റി വെയ്ക്കാം. തണുത്തതിനു ശേഷം ഇത് ആവശ്യാനുസരണം മുറിച്ച് കഴിച്ചോളൂ.