+

തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടെന്ന നിലപാടില്‍ അന്വേഷണ സംഘം ?

രാഹുല്‍ കര്‍ണാടകയില്‍ എവിടെയാണ് ഒളിവില്‍ തുടരുന്നതെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പതിനൊന്നം ദിനവും ഒളിവില്‍ തുടരുന്നു. ആദ്യകേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.

രണ്ടാമത്തെ അതിജീവിതയുടെ മൊഴിയെടുത്ത കേസില്‍ ശേഷമായിരിക്കും തുടര്‍നടപടികള്‍. അറസ്റ്റ് ചെയ്തില്ലെങ്കിലും നിരീക്ഷണം ഉറപ്പുവരുത്താനാണ് എസ്ഐടിയുടെ നീക്കം. രാഹുലിനെ സഹായിച്ചവരെയും നിരീക്ഷണത്തില്‍ നിര്‍ത്തും. ക്രൈം ബ്രാഞ്ചിന്റെ രണ്ടാം സംഘം ബംഗളൂരുവിലേക്ക് പോകും. ആദ്യ സംഘത്തോട് തിരികെയെത്താനും നിര്‍ദേശം നല്‍കും.

രാഹുല്‍ കര്‍ണാടകയില്‍ എവിടെയാണ് ഒളിവില്‍ തുടരുന്നതെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ആദ്യ കേസില്‍ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞെങ്കിലും രണ്ടാമത്തെ കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി അറസ്റ്റ് തടഞ്ഞിരുന്നില്ല. ആദ്യ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡിസംബര്‍ 15ന് വീണ്ടും പരിഗണിക്കും. അതുവരെ അറസ്റ്റ് വേണ്ടെന്ന നിലപാടിലാണ് എസ്ഐടി.

facebook twitter