+

ഇസ്രയേല്‍ സൈനീക ബലം കൂട്ടുന്നു ; ഗാസയെ പൂര്‍ണമായി കീഴടക്കുക ലക്ഷ്യമെന്ന് സൂചന

അന്‍പതിനായിരം റിസര്‍വ് സൈനികരെ സൈന്യത്തിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഗാസയെ പൂര്‍ണമായി കീഴടക്കുന്ന സൈനികനടപടിക്ക് മുന്നോടിയായി സേനയിലെ അംഗബലം കൂട്ടാന്‍ ഇസ്രയേല്‍. അന്‍പതിനായിരം റിസര്‍വ് സൈനികരെ സൈന്യത്തിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. സൈനിക നേതൃത്വത്തെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

ഹമാസ് ഇപ്പോഴും സജീവമായി നിലനില്‍ക്കുന്ന മേഖലകളിലായിരിക്കും സൈനിക നടപടി. ജനസാന്ദ്രത കൂടിയതാണ് ഈ മേഖലകളെന്നതിനാല്‍ വെല്ലുവിളി നിറഞ്ഞതാകും ഇത്. അതേസമയം, ഗാസ കീഴടക്കലിനുള്ള മുന്നൊരുക്കം നിലവില്‍ ഗ്രൗണ്ടിലുള്ള ഇസ്രയേല്‍ സേന തുടങ്ങിക്കഴിഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

facebook twitter