ജോര്‍ദാനും ലെബനാനും സിറിയയും ഉള്‍പ്പെടുത്തി ഇസ്രായേല്‍ ഭൂപടം; അപലപിച്ച് ഖത്തര്‍

01:32 PM Jan 09, 2025 | Suchithra Sivadas

അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങള്‍, ജോര്‍ദാന്‍, ലെബനന്‍, സിറിയ എന്നിവയുടെ ചില പ്രദേശങ്ങള്‍ ഇസ്രായേലിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന ഭൂപടം ഇസ്രായേല്‍ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട ഔദ്യോഗിക അക്കൗണ്ടുകള്‍ പ്രസിദ്ധീകരിച്ച നടപടിയെ ശക്തമായ ഭാഷയില്‍ അപലപിച്ച് ഖത്തര്‍ ഭരണകൂടം.

അന്താരാഷ്ട്ര പ്രമേയങ്ങളുടെയും നിയമ വ്യവസ്ഥകളുടെയും നഗ്‌നമായ ലംഘനമാണ് ഇസ്രായേല്‍ നടപടിയെന്ന് ഖത്തര്‍ കുറ്റപ്പെടുത്തി. ഇത്തരം വിവാദ ഭൂപടങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് മേഖലയിലെ സമാധാനത്തിനുള്ള സാധ്യതകളെ തടസ്സപ്പെടുത്തുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രത്യേകിച്ച് ഗസയ്‌ക്കെതിരേ തുടരുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍. കിഴക്കന്‍ ജറുസലേം തലസ്ഥാനമായി 1967 അതിര്‍ത്തികളില്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന്റെ സ്ഥാപനം ഉള്‍പ്പെടെയുള്ള ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളുടെ കാര്യത്തിലുള്ള ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു.
 

Trending :