ഫ​ല​സ്തീ​ൻ കൈ​മാ​റി​യ ര​ണ്ടു മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ൾ ബ​ന്ദി​ക​ളു​ടേ​ത​ല്ലെ​ന്ന് ഇ​സ്രാ​​യേ​ൽ

06:34 PM Dec 04, 2025 | Neha Nair

ജ​റൂ​സ​ലം : ക​ഴി​ഞ്ഞ​ദി​വ​സം ഫ​ല​സ്തീ​ൻ കൈ​മാ​റി​യ ര​ണ്ടു മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ൾ ബ​ന്ദി​ക​ളു​ടേ​ത​ല്ലെ​ന്ന് ഇ​സ്രാ​​യേ​ൽ. ആ​ദ്യ​ഘ​ട്ട കൈ​മാ​റ്റ​ത്തി​ന്റെ ഭാ​ഗ​മാ​യി ശേ​ഷി​ക്കു​ന്ന ര​ണ്ടു ബ​ന്ദി​ക​ളു​ടെ മൃ​ത​ദേ​ഹ ഭാ​ഗ​ങ്ങ​ളാ​ണ് കി​ട്ടാ​ത്ത​തെ​ന്നാ​ണ് ഇ​സ്രാ​യേ​ൽ പ​റ​യു​ന്ന​ത്. 

റാ​ൻ ഗ്വി​ലി, സ​ഡ്തി​യാ​സ്ക് റി​ൻ​ത​ല​ക് എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ ഭാ​ഗ​ങ്ങ​ളെ​ന്നു​പ​റ​ഞ്ഞ് ഫ​ല​സ്തീ​ൻ കൈ​മാ​റി​യ​വ അ​വ​രു​ടേ​ത​ല്ലെ​ന്ന് ഇ​സ്രാ​യേ​ൽ വ്യ​ക്ത​മാ​ക്കി.ഗ​സ്സ​യി​ൽ കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്ന കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കിട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​തി​നാ​ലാ​ണ് മൃ​ത​ദേ​ഹ ഭാ​ഗ​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ൽ​കാ​നാ​വാ​ത്ത​തെ​ന്ന് ഫ​ല​സ്തീ​ൻ അ​ധി​കൃ​ത​ർ വി​ശ​ദീ​കരിച്ചു.

Trending :