ജറൂസലം : കഴിഞ്ഞദിവസം ഫലസ്തീൻ കൈമാറിയ രണ്ടു മൃതദേഹഭാഗങ്ങൾ ബന്ദികളുടേതല്ലെന്ന് ഇസ്രായേൽ. ആദ്യഘട്ട കൈമാറ്റത്തിന്റെ ഭാഗമായി ശേഷിക്കുന്ന രണ്ടു ബന്ദികളുടെ മൃതദേഹ ഭാഗങ്ങളാണ് കിട്ടാത്തതെന്നാണ് ഇസ്രായേൽ പറയുന്നത്.
റാൻ ഗ്വിലി, സഡ്തിയാസ്ക് റിൻതലക് എന്നിവരുടെ മൃതദേഹ ഭാഗങ്ങളെന്നുപറഞ്ഞ് ഫലസ്തീൻ കൈമാറിയവ അവരുടേതല്ലെന്ന് ഇസ്രായേൽ വ്യക്തമാക്കി.ഗസ്സയിൽ കുന്നുകൂടിക്കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിനാലാണ് മൃതദേഹ ഭാഗങ്ങൾ കൃത്യമായി നൽകാനാവാത്തതെന്ന് ഫലസ്തീൻ അധികൃതർ വിശദീകരിച്ചു.