ഇസ്രയേല്‍ ഇറാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര വിമാനത്താവള പ്രതികരണ സംവിധാനം സജീവമാക്കി യുഎഇ. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകാതിരിക്കുന്നതിനായാണ് തീരുമാനം.
രാജ്യത്തെ വിമാനത്താവളങ്ങളിലൂടെയുള്ള യാത്രക്കാരുടെ സുഗമമായ യാത്ര ഉറപ്പുവരുത്താനായി വിപുലമായ പദ്ധതിയാണ് യുഎഇ നടപ്പാക്കിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഫീല്‍ഡ് ടീമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനും വിമാനങ്ങളുടെ ഷെഡ്യൂള്‍ പുന:ക്രമീകരിക്കുന്നതിനുമായി ബന്ധപ്പെട്ട എയര്‍ലൈനുകളുമായി ഈ ഫീല്‍ഡ് ടീമുകള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കും.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജോര്‍ദാന്‍, ലബനന്, ഇറാഖ്, ഇറാന്, ഇസ്രയേല്‍, സിറിയ എന്നിങ്ങനെ 6 രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ യുഎഇയിലെ വിമാന കമ്പനികള്‍ നിര്‍ത്തിവെച്ചതായി അധികൃതര്‍ വ്യക്തമാക്കി. അതിനിടെ താമസ സന്ദര്‍ശക വിസാ കാലാവധി പിന്നിട്ട് താമസിക്കുന്ന ഇറാന് പൗരന്മാരുടെ പിഴകള്‍ ഒഴിവാക്കാന്‍ യുഎഇ പ്രസിഡന്റ് ഉത്തരവിട്ടിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് യാത്ര സാധ്യമല്ലാത്ത പശ്ചാത്തലത്തിലാണ് നടപടി.