+

എസ്എഫ്‌ഐഒ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയോ എന്ന് അറിയിക്കണം; സിഎംആര്‍എല്‍ വീണ്ടും ഡല്‍ഹി ഹൈക്കോടതിയിലേക്ക്

അനുമതിയെ പറ്റി വ്യക്തത വരുത്താന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണം എന്നാണ് ഡല്‍ഹി ഹൈക്കോടതിയില്‍ സിഎംആര്‍എല്ലിന്റെ ആവശ്യം.

 എസ്എഫ്‌ഐഒ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയോ എന്ന് അറിയിക്കണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍. കമ്പനികാര്യ മന്ത്രാലയം പ്രോസിക്യൂഷന് അനുമതി നല്‍കിയോ എന്നതിലും വ്യക്തത വരുത്തണമെന്ന് സിഎംആര്‍എല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അനുമതിയെ പറ്റി വ്യക്തത വരുത്താന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണം എന്നാണ് ഡല്‍ഹി ഹൈക്കോടതിയില്‍ സിഎംആര്‍എല്ലിന്റെ ആവശ്യം.

എസ്എഫ്‌ഐഒയുടെ തുടര്‍നടപടികള്‍ തടയണം, ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ പ്രോസിക്യൂഷന്‍ നടപടി ആരംഭിക്കരുത്, റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും മുന്‍പ് എസ്എഫ്‌ഐഒ ചോര്‍ത്തിയതില്‍ അന്വേഷണം വേണം എന്നീ ആവശ്യങ്ങളാണ് സിഎംആര്‍എല്‍ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. സിഎംആര്‍എലിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.

facebook twitter