+

ചോറിനൊപ്പം ഈ ഒരൊറ്റ ഐറ്റം മതി

ആദ്യം മൂന്നോ നാലോ പപ്പടം കാച്ചി മാറ്റിവയ്ക്കാം. ഇതേ എണ്ണയിൽ തന്നെ കുറച്ച് വറ്റൽ മുളക്, കുറച്ച് ചെറിയ ഉള്ളി, കുറച്ച് പുളി, ഒരു കഷ്ണം ഇഞ്ചി, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കാം. ഇനി ഇത് ഒരു മിക്‌‌സി ജാറിലേയ്ക്ക് മാറ്റി കുറച്ച് തേങ്ങ ചിരകിയതും നേരത്തെ കാച്ചിയ പപ്പടവും അൽപ്പവും ഉപ്പും ചേർത്ത് അരച്ചെടുക്കാം. നല്ല അടിപൊളി രുചിയുള്ള പപ്പട ചമ്മന്തി റെഡി.

ഇത്രയും ചെയ്യാൻ പോലും മടിയുള്ളവർക്ക് വേറൊരു സിമ്പിൾ ഐറ്റം പരീക്ഷിക്കാം. ഹോസ്റ്റലിലും ഫ്ളാറ്റിലും മറ്റും ഒറ്റയ്ക്ക് താമസിക്കുന്നവർക്കായിരിക്കും ഇത് ഏറ്റവും ഇഷ്ടപ്പെടുക. ഒരു ചെറിയ ഉരുള പുളിയെടുത്ത് അതിൽ കുറച്ച് വെള്ളമൊഴിച്ച് അലിയിപ്പിച്ചതിനുശേഷം അരിച്ചെടുത്ത് മാറ്റിവയ്ക്കാം.

 ഇനി ഒരു മിക്‌സി ജാറെടുത്ത് കുറച്ച് ചെറിയ ഉള്ളി, പച്ചമുളക്, വെളുത്തുള്ളി, കുറച്ച് കുരുമുളക്, ജീരകം ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കാം. ഇത് നേരത്തെ തയ്യാറാക്കിയ പുളിവെള്ളവുമായി മിക്‌സ് ചെയ്യാം. ഇതിൽ കുറച്ച് മല്ലിയിലയും കറിവേപ്പിലയും കുറച്ച് സവാള അരിഞ്ഞതും കൂടി ചേർത്താൽ സൂപ്പർ ഒഴിച്ചുകറി റെഡിയായി.
 
facebook twitter