സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിച്ച് കൊലപ്പെടുത്തിയ ഐവിന്‍ ജിജോയുടെ സംസ്‌കാരം ഇന്ന്

06:18 AM May 16, 2025 | Suchithra Sivadas

നെടുമ്പാശേരിയില്‍ വാഹനത്തിനു സൈഡ് കൊടുക്കുന്നതിലെ തര്‍ക്കത്തിനിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിച്ച് കൊലപ്പെടുത്തിയ ഐവിന്‍ ജിജോയുടെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.30ന് തുറവൂര്‍ സെന്റ് അഗസ്റ്റിന്‍ പള്ളിയിലാണ് സംസ്‌കാരം.

ബുധനാഴ്ച രാത്രിയാണ് ജോലി സ്ഥലത്തേക്ക് കാറില്‍ പോവുകയായിരുന്ന ഐവിനെ വാഹനത്തിന് സൈഡ് കൊടുക്കുന്നതിലെ തര്‍ക്കത്തിനിടെ സിഐഎസ്എഫ് എസ്‌ഐ വിനയകുമാര്‍ ദാസ്, കോണ്‍സ്റ്റബിള്‍ മോഹന്‍ കുമാര്‍ എന്നിവര്‍ കാറിടിച്ച് കൊലപ്പെടുത്തിയത്. ഐവിന്റെ മരണകാരണം തലക്കേറ്റ പരുക്ക് മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രാഥമികമായി കണ്ടെത്തിയിരുന്നു. തല മതിലിലോ മറ്റോ ഇടിച്ചതായിട്ടാണ് പൊലീസ് സംശയിക്കുന്നത്. ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നുപോയതും മരണകാരണമായി.