ചാമ്പ്യൻമാരാകാനാണ് ഞങ്ങൾ ഇറങ്ങുന്നത് ; ബംഗ്ലാദേശ് താരം ജാക്കർ അലി

07:07 PM Aug 20, 2025 | Neha Nair

ഇത്തവണ ഏഷ്യ കപ്പിൽ ചാമ്പ്യൻമാരാകാനാണ് ബംഗ്ലാദേശ് ടീം ഇറങ്ങുന്നതെന്ന് പ്രധാന ബാറ്റർ ജാക്കർ അലി അനിക് പറഞ്ഞു. ‘തീർച്ചയായും, ഇത്തവണ ഞങ്ങൾ കിരീടം നേടും. ഡ്രസ്സിംഗ് റൂമിലുള്ള എല്ലാവരും അത് വിശ്വസിക്കുന്നു. പ്രത്യേകിച്ചും ടീമിൽ നല്ല അന്തരീക്ഷമാണുള്ളത്. ഞങ്ങളുടെ പരിശ്രമം കൂടിയാകുമ്പോൾ വിജയം ഉറപ്പ്, ജാക്കർ’, പറഞ്ഞു.

ഏഷ്യ കപ്പിൽ ബംഗ്ലാദേശ് മുമ്പ് മൂന്ന് തവണ ഫൈനലിലെത്തിയെങ്കിലും ഓരോ തവണയും റണ്ണേഴ്‌സ് അപ്പായി. 2012 ൽ പാകിസ്ഥാനെതിരെയും, 2016 ലും 2018 ലും ഇന്ത്യക്കെതിരെയും കിരീട പോരാട്ടത്തിൽ തോൽക്കേണ്ടി വന്നു. ശ്രീലങ്കയെയും പാകിസ്ഥാനെയും ടി20 പരമ്പരയിൽ തോൽപ്പിച്ചതിന് ശേഷമാണ് ബംഗ്ലാദേശ് ഇപ്പോൾ ഏഷ്യ കപ്പിന് വരുന്നത്.

Trending :

ഗ്രൂപ്പ് ബിയിൽ ശ്രീലങ്ക, ഹോങ്കോംഗ്, ഒമാൻ എന്നിവർക്കൊപ്പമാണ് ബംഗ്ലാദേശ് ഇടംപിടിച്ചിരിക്കുന്നത്. സെപ്റ്റംബർ 9 ന് അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ ഹോങ്കോങ്ങിനെതിരെയാണ് ബംഗ്ലാദേശിന്റെ ആദ്യ മത്സരം നടക്കുന്നത്.