+

'ജാവോ, ഇങ്ങിനെ ആണത്രേ തര്‍ജമ'; ഗവര്‍ണറെ ട്രോളി മന്ത്രി വി ശിവന്‍കുട്ടി

ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ ട്രോളി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. 

താത്ക്കാലിക വിസി നിയമവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ ട്രോളി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. 

'പോകൂ' എന്ന് അര്‍ത്ഥം വരുന്ന ഹിന്ദി വാക്ക് 'ജാവോ' ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പരിഹാസം. 'ഇങ്ങനെ ആണത്രേ തര്‍ജമ' എന്ന തലക്കെട്ടോടെയായിരുന്നു ഹിന്ദി വാക്ക് മന്ത്രി പങ്കുവെച്ചത്. മന്ത്രിയുടെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് വൈറലായി. ഗവര്‍ണര്‍ ഹിന്ദിക്കാരനായതുകൊണ്ട് ജാവോ എന്ന് പറയണമെന്ന് പലരും കമന്റിട്ടു.

താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. താത്ക്കാലിക വിസിമാരുടെ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയാണ് ചെയ്തത്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഗവര്‍ണര്‍ തള്ളിക്കൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ താത്ക്കാലിക വിസി സ്ഥാനത്തുള്ള ഡോ. സിസ തോമസും ഡോ. കെ ശിവപ്രസാദും പുറത്താകും.

facebook twitter