+

ജാപ്പനീസ് സ്റ്റൈൽ ഡൈനാമിറ്റ് റോൾ

ജാപ്പനീസ് സ്റ്റൈൽ ഡൈനാമിറ്റ് റോൾ

 

ജാപ്പനീസ് രീതിയിലുള്ള പാചകത്തിൽ കടൽവിഭവങ്ങൾക്കുള്ള സ്ഥാനം വളരെ വലുതാണ്. കടൽസസ്യങ്ങൾ മത്സ്യങ്ങളും അവരുടെ പാചകക്കൂട്ടിൽ മിക്കപ്പോഴും ഇടം പിടിക്കാറുണ്ട്. സാൽമൺ മത്സ്യം ചേർത്തുള്ള ഡൈനാമിറ്റ് റോൾ ‌തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. രുചി കൂട്ടാൻ സുഷി റൈസും ഒപ്പമുണ്ട്.

സുഷി റൈസ് തയ്യാറാക്കുന്ന വിധം

ആവശ്യമുള്ള സാധനങ്ങള്‍

    സുഷി റൈസ് - 250 ഗ്രാം
    സുഷി വിനിഗര്‍ - കാല്‍ ലിറ്റര്‍
    പഞ്ചസാര - കാല്‍ കിലോ
    ഉപ്പ് - ആവശ്യത്തിന്‌
    നോണ്‍ ആല്‍ക്കഹോള്‍ ജാപ്പനീസ് വൈന്‍ - കാല്‍ മില്ലി

റൈസ് നന്നായി കഴുകുക. ശേഷം അരി നുറുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തുക. രണ്ട് മിനിറ്റിനുശേഷം കുക്കറിലിട്ട് വെള്ളവുമൊഴിച്ച് വേവിക്കുക. വിനിഗര്‍, പഞ്ചസാര, ഉപ്പ്, വൈന്‍ എന്നിവ യോജിപ്പിച്ച് തിളപ്പിക്കുക. അരി വെന്തുകഴിഞ്ഞാല്‍, ഇത് ജാപ്പനീസ് വുഡന്‍ ബൗളിലേക്ക് നിരത്തുക. റൈസ് പകുതി തണുത്തുകഴിഞ്ഞാല്‍, വിനിഗര്‍ മിശ്രിതം അതിലേക്ക് തൂവുക. ശേഷം നനവുള്ളൊരു തുണികൊണ്ട് മൂടിവെക്കാം.

ഡൈനാമിറ്റ് റോള്‍ തയ്യാറാക്കുന്ന വിധം

ആവശ്യമുള്ള സാധനങ്ങള്‍

    നൂറി ഷീറ്റ് - ഒരു ഷീറ്റ്
    ചെമ്മീന്‍ - 30 ഗ്രാം
    സാല്‍മണ്‍ മുറിച്ചത് - 10 ഗ്രാം
    തെരിയാക്കി സോസ് - 50 മില്ലി
    ടെമ്പൂര ഫ്‌ളേക്ക്‌സ് - 50 ഗ്രാം
    സോയ സോസ് - 10 മില്ലി
    ഗാരി ജിഞ്ചര്‍ പിക്ക്ള്‍ - 15 ഗ്രാം
    സുഷി റൈസ് - 45 ഗ്രാം
    വസബി പൗഡര്‍ - 10 ഗ്രാം

തയ്യാറാക്കുന്ന വിധം

സുഷി റോളിങ് മാറ്റില്‍, നൂറി ഷീറ്റ് വെക്കുക. എന്നിട്ട് അതിലേക്ക് സുഷി റൈസ് നിരത്തുക. അതിനുമുകളില്‍ വസബി പൗഡര്‍ ഇടുക. ടെമ്പൂര ഫ്‌ളേക്ക്‌സില്‍ മുക്കിയ ചെമ്മീന്‍ ഫ്രൈ ചെയ്‌തെടുക്കുക. ചെമ്മീന്‍, സാല്‍മണ്‍ മുറിച്ചത്, ടെമ്പൂര ഫ്‌ളേക്ക്‌സ് എന്നിവ സുഷി റൈസിനുമുകളില്‍ നിരത്തുക. എന്നിട്ട് റോള്‍ ചെയ്‌തെടുക്കുക. ഈ റോള്‍ ഒരേ രീതിയില്‍ മുറിച്ചെടുക്കുക. തെരിയാക്കി സോസ് ഒഴിച്ച് അലങ്കരിക്കുക. സോയ സോസ്, ഗാരി ജിഞ്ചര്‍ പിക്ക്ള്‍, വസബി പൗഡര്‍ എന്നിവയോടൊപ്പം റോള്‍ വിളമ്പാം.

facebook twitter