വയനാട് ചുരത്തിൽ ജീപ്പ് മറിഞ്ഞ് അപകടം ; രണ്ടുപേർക്ക് പരിക്ക്

03:45 PM Jan 09, 2025 | Neha Nair

വൈത്തിരി: താമരശ്ശേരി -വയനാട് ചുരത്തിൽ ജീപ്പ് താഴ്ചയി​ലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്പതരമണിക്കാണ് അപകടം.

ജീപ്പിലുണ്ടായിരുന്ന കൈതപ്പൊയിൽ സ്വദേശികളായ രണ്ടുപേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചുരത്തിലെ രണ്ടാം വളവിൽനിന്ന് നിയന്ത്രണംവിട്ട ജീപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലകീഴായി വീണ ജീപ്പിന്റെ മുകൾഭാഗം പൂർണമായും തകർന്നു.

Trending :