+

മണ്ണാര്‍ക്കാട് പൂട്ടിയിട്ട വീട്ടില്‍ നിന്നും 28 പവനും പണവും കവര്‍ന്നു

ണ്ണാര്‍ക്കാട് ശിവന്‍കുന്നില്‍ വന്‍ കവര്‍ച്ച. പൂട്ടിയിട്ട വീട്ടില്‍ നിന്നും 28.2 പവന്‍ സ്വര്‍ണാഭരണവും 12,500 രൂപയും കവര്‍ന്നു. അധ്യാപകരായ ശിവന്‍കുന്ന് ശ്രീനിലയം ശ്രീധരന്‍-ശ്രീദേവി ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്.

പാലക്കാട് : മണ്ണാര്‍ക്കാട് ശിവന്‍കുന്നില്‍ വന്‍ കവര്‍ച്ച. പൂട്ടിയിട്ട വീട്ടില്‍ നിന്നും 28.2 പവന്‍ സ്വര്‍ണാഭരണവും 12,500 രൂപയും കവര്‍ന്നു. അധ്യാപകരായ ശിവന്‍കുന്ന് ശ്രീനിലയം ശ്രീധരന്‍-ശ്രീദേവി ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്. ഇവര്‍ ബാംഗ്ലൂരിലെ മക്കളുടെ വീട്ടില്‍ പോയതായിരുന്നു. വീടിന്റെ മുന്‍വശത്തെയും പിന്‍വശത്തെയും വാതിലുകള്‍ തുറന്നു കിടക്കുന്നതു കണ്ട് അയല്‍വാസികള്‍ ചെന്നു നോക്കിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.

ഉടനെ പോലീസിനെ അറിയിച്ചു. പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണാഭരണവും പണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. രണ്ടു വാതിലുകളുടേയും ഓടാമ്പല്‍ മുറിച്ചാണ് മോഷ്ടാവ് അകത്തു കയറിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. വീടിന്റെ താഴത്തെ നിലയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവുമാണ് മോഷണം പോയത്. അയല്‍വാസി ജിതേന്ദ്രന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മണ്ണാര്‍ക്കാട് ഇന്‍സ്‌പെക്ടര്‍ എം.ബി. രാജേഷ്, എസ്.ഐ. സുരേഷ് ബാബു എന്നിവരടങ്ങുന്ന പോലീസ് സംഘം സ്ഥലത്തെത്തി. ഷൊര്‍ണൂരില്‍ നിന്ന് ഡോഗ് സ്‌ക്വാഡും പാലക്കാട് നിന്ന് വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
 

Trending :
facebook twitter