
കേരള സർക്കാർ കെഫോണിൽ ജോലി നേടാൻ അവസരം. ഡിസ്ട്രിക്ട് ടെലികോം എക്സിക്യൂട്ടീവ് തസ്തികയിലാണ് പുതിയ റിക്രൂട്ട്മെന്റ്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുക. താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള സർക്കാർ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) വെബ്സൈറ്റ് മുഖേന അപേക്ഷ നൽകണം. അവസാന തീയതി ജൂൺ 23.
തസ്തിക & ഒഴിവ്
കേരള സർക്കാർ കെഫോണിൽ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡ് )ൽ ഡിസ്ട്രിക്ട് ടെലികോം എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ്. ആകെ 15 ഒഴിവുകൾ.
ഒരു വർഷത്തേക്കാണ് കരാർ നിയമനം. മികവിന്റെ അടിസ്ഥാനത്തിൽ ഇത് 3 വർഷം വരെ നീട്ടി നൽകാൻ സാധ്യതയുണ്ട്.
പ്രായപരിധി
40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാനാവും.
യോഗ്യത
ബിഇ/ ബിടെക് (ECE/EEE/EIE).
കുറഞ്ഞത് 60 ശതമാനം മാർക്കോടെ വിജയിക്കണം.
ഓപ്പറേഷൻ ആന്റ് മെയിന്റനൻസ് മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം വേണം.
നെറ്റ്വർക്ക് ഓപ്പറേഷൻസ് സെന്റർ/ എന്റർപ്രൈസ് ബിസിനസ് എന്നിവയിൽ എക്സ്പീരിയൻസുള്ളവർക്ക് മുൻഗണനയുണ്ട്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 30,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.
അപേക്ഷ
താൽപര്യമുള്ള സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷൻ പേജിൽ നിന്ന് കെഫോൺ റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷൻ വായിച്ച് നോക്കി, യോഗ്യതയ്ക്കനുസരിച്ച് ഓൺലൈൻ അപേക്ഷ നൽകുക.