
കണ്ണൂർ : ഇംഗ്ലീഷ് ഭാഷയെ തള്ളിയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വിവാദ പ്രസംഗത്തിനെതിരെ പ്രതികരിക്കാത്ത ദേശീയ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. പൊതുസമൂഹത്തിന് മുന്നില്‍ ഗൗരവത്തോടെചര്ച്ച ചെയ്യേണ്ട പരാമര്‍ശമാണിതെന്നും മുഖ്യധാരാ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെവാര്ത്ത റിപ്പോര്‍ട്ട് ചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാഹ്യസമ്മര്‍ദ്ദമോ നിര്ദേശങ്ങളോയാണ് ഇതിന് കാരണമെന്നും അപമാനകരമായ വിധേയത്വമാണിതെന്നും അദ്ദേഹം തുറന്നടിച്ചു. മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് ഇനിയും വാചാലരാകണോയെന്നും ബ്രിട്ടാസ് എംപി ദേശീയ മാധ്യമങ്ങളോട് ചോദിച്ചു. ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.