ജോജു ജോർജ് സംവിധാനം ചെയ്ത് നായകനായെത്തിയ ചിത്രമാണ് പണി.ഹിറ്റ് ആയപ്പോൾ തന്നെ രണ്ടാം ഭാഗമുണ്ടാകുമെന്ന് ജോജു അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ് അദ്ദേഹം.ഡീലക്സ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ആദ്യ ഭാഗമായ പണിയുമായി രണ്ടാം ഭാഗത്തിന് ഒരു ബന്ധമുണ്ടാകില്ലെന്നും അഭിനേതാക്കളും വ്യത്യസ്തമായിരിക്കുമെന്നും ജോജു അറിയിച്ചു. ഡിസംബർ മാസത്തോടെ ഡീലക്സിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും ജോജു അറിയിച്ചു.
ഉർവശിയും ജോജുവും പ്രധാനവേഷങ്ങളിലെത്തുന്ന ആശ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിലാണ് ജോജു പണിയുടെ രണ്ടാം ഭാഗത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നടത്തിയത്. ഡീലക്സ് ബെന്നി എന്നാണ് ചിത്രത്തിൽ നായകന്റെ പേരെന്നും അദ്ദേഹം വ്യക്തമാക്കി.