ജോഷിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നു

04:59 PM Jul 20, 2025 | Kavya Ramachandran

ഹിറ്റ് മേക്കര്‍ ജോഷിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു. മുഴുനീള ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കുമെന്നാണ് വിവരം. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പില്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍, ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൊറിഞ്ചു മറിയം ജോസിന് ശേഷം അഭിലാഷ് എന്‍ ചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ഈ സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും.

മാര്‍ക്കോയുടെ റെക്കോര്‍ഡ് വിജയത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. കഴിഞ്ഞ ഒരു മാസമായി ഉണ്ണി മുകുന്ദന്‍ ഈ ചിത്രത്തിനു വേണ്ടി ദുബായില്‍ ട്രെയ്‌നിങിലാണ്.
[1:52 pm, 18/7/2025] Kerala Online News Office: പ്രതീക്ഷകളുടെ കടൽദൂരം താണ്ടിയാണ് ഓരോ പ്രവാസിയും അക്കരയെത്തുന്നത്.മണലും മനസ്സും  ഉരുകിത്തിളയ്ക്കുമ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവരുടെ  നല്ല ജീവിതത്തിനായി അവർ പ്രയത്നിക്കുന്നു .ഉറുമ്പ് അരിമണി ശേഖരിച്ചു വയ്ക്കും പോലെ മിച്ചം വയ്ക്കുന്ന തുകയും അൽപം കടം വാങ്ങിയതും ചേർത്ത് നാട്ടിലേക്ക് അയയ്ക്കുന്നവരാണ് പ്രവാസ ലോകത്തെ ഭൂരിഭാഗവും. മക്കളുടെ വിദ്യാഭ്യാസം, തലചായ്ക്കാനൊരു കൂര, സഹോദരിമാരുടെ വിവാഹം ഇങ്ങനെ എണ്ണിയാൽ തീരാത്ത ആവശ്യങ്ങളുടെ   കടലിലാണ് അവൻ ചെറുചിറ കെട്ടിത്തുടങ്ങുന്നത്.

Trending :