കൊച്ചി: സുരേഷ് ഗോപി നായകനായ 'ജെ എസ് കെ - ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമയുടെ പേര് മാറ്റണമെന്ന ഹർജിയിൽ ഒടുവിൽ സിനിമ കാണാൻ തീരുമാനിച്ച് ഹൈക്കോടതി. സിനിമ കാണേണ്ടതില്ലെന്ന മുൻ തീരുമാനം ഇന്ന് കേസ് പരിഗണിച്ചപ്പോൾ ജസ്റ്റീസ് എൻ. നഗരേഷ് മാറ്റി
സിനിമ കണ്ടിട്ട് ഉത്തരവ് പറയാമെന്ന് കോടതി വ്യക്തമാക്കി.പാലാരിവട്ടത്തെ ലാല്‍ മീഡിയയില്‍ ശനിയാഴ്ച പത്ത് മണിക്കാകും കോടതി സിനിമ കാണുക. സെന്‍സര്‍ ബോര്‍ഡ് പ്രതിനിധികളും ലാല്‍ മീഡിയയിലെത്തും. മുന്‍പ് ഹര്‍ജി മുന്നിലെത്തിയ വേളയില്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള സമീപനമാണ് ഹൈക്കോടതി സ്വീകരിച്ചിരുന്നത്.
ഇത് സിനിമയുടെ നിര്‍മാതാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു. എങ്കിലും മുന്‍പ് കോടതി സിനിമ കാണുന്നതിനെക്കുറിച്ച് പരാമര്‍ശമുണ്ടായപ്പോള്‍ സിനിമ കാണുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് കോടതി സൂചിപ്പിച്ചിരുന്നത്. ഇതിനൊടുവിലാണ് കോടതി ഇപ്പോള്‍ സിനിമ കാണാമെന്ന ഒരു അസാധാരണ തീരുമാനത്തിലെത്തിയിരിക്കുന്നത്