ശരീരപോഷണത്തിനും രോഗപ്രതിരോധ ശേഷി നൽകുന്നതിനും ഉതകുന്ന വൈറ്റമിൻ സിയുടെ കലവറയാണ് നെല്ലിക്ക. ഇൻഫെക്ഷൻ, ബാക്ടീരിയ തുടങ്ങിയവയെ അകറ്റുകയും ചെയ്യുന്നു. കൊളസ്ട്രോൾ കുറച്ച് ഹൃദ്രോഗങ്ങളെ അകറ്റാൻ നെല്ലിക്ക സഹായിക്കും. ശ്വസനപ്രശ്നങ്ങൾ ഉണ്ടാവില്ല. ആസ്ത്മ പോലുള്ള പ്രശ്നങ്ങളും ഉണ്ടാവില്ല. ഗ്യാസ്ട്രിക് പ്രശ്നം, ദഹന പ്രക്രിയയെ സഹായിക്കൽ തുടങ്ങിയവയും നെല്ലിക്കയുടെ ഗുണങ്ങളായി എണ്ണിയെടുക്കാം.
രാവിലെ വെറുംവയറ്റിൽ നെല്ലിക്കാജ്യൂസിൽ തേൻ ചേർത്ത് കഴിച്ചാൽ മുഖം തിളങ്ങാൻ സഹായിക്കും. നെല്ലിക്ക ജ്യൂസ് ദിവസവും കുടിച്ചാൽ അഴുക്ക് കൊളസ്ട്രോളിന്റെ ലെവൽ കുറക്കുകയും നല്ല കൊളസ്ട്രോൾ ലെവൽ ഉയർത്തുകയും ചെയ്യും. നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നത് മലബന്ധം ഒഴിവാക്കാൻ സഹായിക്കും.
ചൂടുകാലത്ത് നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നത് ശരീരം തണുപ്പിക്കാൻ സഹായിക്കും. നെല്ലിക്കയിലുള്ള മെഡിസിനൽ, തെറാപ്പി ഗുണങ്ങൾ പനി, ജലദോഷം പോലുള്ള രോഗങ്ങൾ ശമിപ്പിക്കാൻ ഉത്തമമാണ്. നെല്ലിക്കാ ജ്യൂസ് നിരന്തരം കുടിക്കുന്നതു വഴി കണ്ണിന്റെ കാഴ്ച വർദ്ധിപ്പിക്കുകയും ചെയ്യും
ദിവസവും നെല്ലിക്ക കഴിക്കുകയോ അല്ലെങ്കിൽ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് മുടിയിഴകളുടെ ആരോഗ്യത്തിനും ഉത്തമമാണ്. നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ എന്നിവ പ്രമേഹത്തെ തടയാൻ ഉത്തമമാണ്.
[3:12 pm, 2/4/2025] Kerala Online News Office: ശേഖരിക്കുന്ന മണ്ണ് തരിയില്ലാത്ത വിധത്തിൽ നന്നായി ചവിട്ടിക്കുഴച്ച് പാകപ്പെടുത്തുകയാണ് ആദ്യം ചെയ്യുക. മൺപാത്ര നിർമാണത്തിലെ ഏറ്റവും ശ്രമകരമായ ജോലിയാണിത്. . ഇപ്പോൾ ഇതിനായി ആധുനിക യന്ത്രങ്ങൾ വന്നുതുടങ്ങിയെങ്കിലും വീടുകൾ കേന്ദ്രീകരിച്ചു മൺപാത്രങ്ങൾ നിർമിക്കുന്നവർ ഇപ്പോഴും കാലുകൊണ്ട് മണ്ണ് ചവിട്ടിക്കുഴക്കുകയാണ് പതിവ്.
ഇത്തരത്തിൽ മയപ്പെടുത്തുന്ന കളിമണ്ണ് കാളവണ്ടി ചക്രത്തിന്റെ ആകൃതിയിൽ പ്രത്യേകം നിർമിച്ച ചക്രത്തിൽ ഓരോ പാത്രത്തിന്റെയും നിർമാണത്തിനാവശ്യമായ അളവിൽ വെച്ചു ചക്രം ചലിപ്പിച്ചു പാത്രങ്ങൾക്ക് രൂപഭംഗി വരുത്തും. ഇത് ഏറെ ശ്രമകരമായതും കരവിരുതിന്റെ ചാരുത വിളിച്ചറിയിക്കുന്നതുമാണ്. ഇതിനാവശ്യമായി എടുക്കുന്ന പാകപ്പെടുത്തിയ മണ്ണിന് പ്രത്യേക അളവില്ലെങ്കിലും ഓരോരുത്തരുടെയും മനസ്സിലെ അളവനുസരിച്ചാകും മണ്ണ് എടുക്കുക. ഇത്തരത്തിൽ നിർമിക്കുന്ന പാത്രങ്ങൾ ഒരേ ആകൃതിയിലും അളവിലും ആയിരിക്കുമെന്നതു ആരെയും അത്ഭുതപ്പെടുത്തും.
ഇങ്ങനെ നിർമിക്കുന്ന പാത്രങ്ങളിൽ ചെമ്മണ്ണ് കലക്കി പുരട്ടി വെയിൽ കൊള്ളിച്ചു പിറ്റേ ദിവസം ചൂളയിൽ വെക്കുന്നു. എന്നാൽ, മൺകലങ്ങൾ ചക്രത്തിൽവെച്ചു രൂപഭംഗിയിൽ നിർമിച്ചാൽ അതിന്റെ ചുവടുഭാഗം പൂർത്തീകരിക്കാതെ മുറിച്ചെടുക്കുകയും തുടർന്നു വെയിലിൽവെച്ചു അൽപ്പം ഉണങ്ങുമ്പോഴേക്കും തിരികെയെടുത്തു പ്രത്യേക തടി ഉപയോഗിച്ചു അടിച്ചുപരത്തി അടിഭാഗം യോജിപ്പിച്ചു ആകൃതി വരുത്തുകയും ചെയ്യുന്നു. തുടർന്ന് ഇവ ചൂളയിൽ വെക്കുന്നു. ചൂളയിൽ നിന്നും എടുക്കുന്ന പാത്രങ്ങളിൽ അതീവ ചെറു സുഷിരങ്ങൾ കാണപ്പെട്ടാൽ മണ്ണും പശയും ചേർത്തിട്ട് ഉപയോഗയോഗ്യമാക്കും.