+

എയർപോർട്ട്‌ അതോറിറ്റിയിൽ ജൂനിയർ എക്‌സിക്യുട്ടീവ്‌ ഒഴിവുകൾ

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) 976 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകളിൽ നിയമനത്തിന്‌ ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നേരിട്ടുള്ള നിയമനമാണ്‌

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) 976 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകളിൽ നിയമനത്തിന്‌ ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നേരിട്ടുള്ള നിയമനമാണ്‌. ജൂനിയർ എക്സിക്യൂട്ടീവ് (ആർക്കിടെക്ചർ) 11, ജൂനിയർ എക്സിക്യൂട്ടീവ് (എൻജിനിയറിങ്‌- സിവിൽ)199, ജൂനിയർ എക്സിക്യൂട്ടീവ് (എൻജിനിയറിങ്‌ - ഇലക്ട്രിക്കൽ) 208, ജൂനിയർ എക്സിക്യൂട്ടീവ് (ഇലക്ട്രോണിക്സ്) 527, ജൂനിയർ എക്സിക്യൂട്ടീവ് (ഇൻഫർമേഷൻ ടെക്നോളജി) 31 എന്നിങ്ങനെയാണ്‌ അവസരം.

യോഗ്യത: ബി. ആർക്ക്, ബി. ടെക്/ബി.ഇ, എം.സി.എ. പ്രായപരിധി: 27 വയസ്‌ (നിയമാനുസൃത ഇളവ്‌ ലഭിക്കും). അപേക്ഷാ ഫീസ്: 300 രൂപ. എ.എ.ഐയിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ എസ്‌.സി /എസ്.ടി/ ഭിന്നശേഷി ഉദ്യോഗാർഥികൾ/ അപ്രന്റീസുകൾ/ വനിതകൾ എന്നിവർക്ക്‌ ഫീസ്‌ വേണ്ട. ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള വിൻഡോ ആഗസ്‌റ്റ് 28 മുതൽ ലഭ്യമാകും. അവസാന തീയതി : സെപ്‌തംബർ 27. വെബ്‌സൈറ്റ്‌: www.aai.aero
 

facebook twitter