ബാഹുബലിയെ ചതിച്ചു കൊന്നതുപോലെ രാഹുലിനെയും ; കുറിപ്പ്

03:12 PM Dec 05, 2025 | Suchithra Sivadas


ബലാത്സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ കുറിപ്പ്‌
 സൈബറിടത്ത് വൈറല്‍. മുണ്ടക്കയം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം ജിഷ കളരിക്കലാണ് രാഹുലിനെ പിന്തുണച്ച് രംഗത്തുവന്നത്.

കുറിപ്പിങ്ങനെ

രാഹുലാ...... Rahul Mamkootathil നിന്റെ കൂടെ ? നിന്നെ ഇല്ലായ്മ ചെയ്തവര്‍ക്ക് ബാലറ്റ് പേപ്പറിലൂടെ ഈ കേരളത്തിലെ സ്ത്രീകള്‍ മറുപടി നല്‍കും ? അത് ആരാണെന്ന് ഈ കേരളത്തിലെ സ്ത്രീകള്‍ക്ക് അറിയാം ?

കാലം എല്ലാത്തിനും മറുപടി നല്‍കും ?? 

നിന്റെ ശബ്ദം നിന്റെ നെഞ്ചുറപ്പ് നിന്റെ വളര്‍ച്ച ആരൊക്കെയോ ഭയപ്പെട്ടു. കൊലപാതകികള്‍ക്ക് വരെ സംരക്ഷണം നല്‍കുന്നവരില്‍ ചിലര്‍ നിന്നെ ഒറ്റു കൊടുത്തത് അതുകൊണ്ടാണ്.  

ഇപ്പോള്‍ നിനക്ക് മനസ്സില്‍ ആയില്ലേ ആരും കൂടെ കാണില്ല എന്ന്...... 

ശക്തനായ, ജനനായകനായ, ബാഹുബലിയെയും ചതിച്ചു കൊന്നതാണ്. 

നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട് അവര്‍ ഇതിനുള്ള മറുപടി ബാലറ്റ് പേപ്പറില്‍ നല്‍കും. അവസാനം വിജയം നിന്റേത് തന്നെ ആയിരിക്കും ??

ബഹുമാനപ്പെട്ട കോടതി വിധി മാനിക്കുന്നു. 

അവന്‍ തെറ്റ് ചെയ്തു എങ്കില്‍ കോടതി ശിക്ഷ നല്‍കട്ടെ. തെറ്റിനെ ഒരിക്കലും ന്യായീകരിക്കില്ല. അവന്‍ നിരപരാധി ആണെന്ന് കോടതി പറഞ്ഞാല്‍ തിരിച്ചു വരട്ടെ. 

എന്നാല്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ഈ മനുഷ്യനെ തള്ളി പറഞ്ഞവര്‍ക്ക് മാപ്പില്ല.

KPCC നേതൃത്വം രാഹുലിനെ സംരക്ഷിക്കാവുന്നതിന്റെ പരമാവധി സംരക്ഷിച്ചു കോടതി കൈ വിട്ടപ്പോള്‍ ആണ് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത് അതില്‍ നന്ദി ഉണ്ട്. പക്ഷെ മറ്റു ചിലര്‍ക്ക് അവന്റെ പതനം ആവശ്യമായിരുന്നു. കാലം മാപ്പ് തരില്ല.