കെ കെ രമയുടെയും ടി പി ചന്ദ്രശേഖരന്റെയും നന്ദു; വിവാഹ ആശംസകള്‍ നേര്‍ന്ന് ഉമാ തോമസ് എംഎല്‍എ

05:38 AM Jan 24, 2025 | Suchithra Sivadas

കെ കെ രമയുടെയും ടി പി ചന്ദ്രശേഖരന്റെയും മകന്‍ അഭിനന്ദിന് വിവാഹാശംസകള്‍ നേര്‍ന്ന് ഉമാ തോമസ് എംഎല്‍എ. അഭിനന്ദ് പുതിയ ജീവിതത്തിന് തുടക്കം കുറിക്കുമ്പോള്‍ പങ്കെടുക്കണമെന്ന് ഏറ്റവും അധികം ആഗ്രഹിച്ച ആളാണ് താനെന്ന് ഉമാ തോമസ് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. വിവാഹജീവിതം സ്നേഹത്തിലും പരസ്പര ബഹുമാനത്തിലും നിറഞ്ഞതായിരിക്കട്ടെയെന്നും സന്തോഷവും സമാധാനവും എന്നും കൂടെയുണ്ടാകട്ടെയെന്നും ഉമാ തോമസ് എംഎല്‍എ പറഞ്ഞു. കോഴിക്കോട് സ്വദേശിനി റിയയാണ് വധു.

ഉമാ തോമസ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


പ്രിയ അഭിനന്ദ്,

റിയയുമായുള്ള പുതിയ ജീവിതത്തിന് നാളെ തുടക്കം കുറിക്കുമ്പോള്‍ പങ്കെടുക്കണമെന്ന് ഏറ്റവും അധികം ആഗ്രഹിച്ച ആളാണ് ഞാന്‍. ജീവിതത്തില്‍ നേരിടേണ്ടി വന്ന എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തിട്ടുള്ള Determination നിനക്കൊരു മാതൃകയാണ്. നിങ്ങളുടെ വിവാഹജീവിതം സ്നേഹത്തിലും പരസ്പര ബഹുമാനത്തിലും നിറഞ്ഞതായിരിക്കട്ടെ. സന്തോഷവും സമാധാനവും എന്നും കൂടെയുണ്ടാകട്ടെ.

Congratulations on your big day..

നല്ല ഭാവി ആശംസിച്ച്,
ഹൃദയപൂര്‍വ്വം!
നന്ദുവിനെ എല്ലാവര്‍ക്കും മനസിലായല്ലോ അല്ലെ.
എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തക കെ കെ രമയുടെയും, ടി പി ചന്ദ്രശേഖരന്റെയും പ്രിയപ്പെട്ട നന്ദു.