ന്യൂഡൽഹി: ഉന്നതകുല ജാതര്‍ ആദിവാസി വിഭാഗത്തിന്റെ ചുമതലയില്‍ വരണം ഇന്നലെ പുരോഗതിയുണ്ടാകുവെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമെന്ന് കെ രാധാകൃഷ്ണൻ എം പി. രാഷ്ട്രപതിയെ അപമാനിക്കുന്നതാണ് സുരേഷ് ഗോപിയുടെ പ്രസ്താവന എന്നും എല്ലാവരും അടിമയായിരിക്കണമെന്നാണ് സുരേഷ് ഗോപിയുടെ സ്വപ്നം എന്നും അദ്ദേഹം വിമർശിച്ചു.
സുരേഷ്‌ഗോപിയാണോ ഉന്നതകുലജാതരെ തീരുമാനിക്കുന്നത് എന്ന് ചോദിച്ച അദ്ദേഹം സുരേഷ് ഗോപിക്ക് എപ്പോഴും ഉന്നതകുലജാതൻ എന്ന് പറഞ്ഞ് നടപ്പാണ് പണി എന്നും കേന്ദ്ര മന്ത്രിസ്ഥാനത്തിരിക്കാൻ സുരേഷ് ഗോപി അർഹനല്ലെന്നും ആരോപിച്ചു.