പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ആകർഷിച്ച ആർജെ മഡോണയ്ക്ക് ശേഷം, സംവിധായകൻ ആനന്ദ് കൃഷ്ണ രാജ് 'കാളരാത്രി ' എന്ന പുതിയ ചിത്രവുമായി തിരിച്ചെത്തുന്നു. ആനന്ദ് തന്നെ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'കാളരാത്രി ' ഗ്രേമോങ്ക് പിക്ചേഴ്സ് നിർമ്മിച്ച ഒരു ആക്ഷൻ-പാക്ക്ഡ് ക്രൈം ത്രില്ലറാണ്. തമിഴ് ബ്ലോക്ക്ബസ്റ്റർ 'കൈതി'യുടെ കേരളത്തിലെ വിജയകരമായ വിതരണത്തിന് ശേഷമുള്ള കമ്പനിയുടെ ആദ്യത്തെ സ്വതന്ത്ര നിർമ്മാണ സംരംഭമാണിത്. ചിത്രത്തിൻ്റെ ടീസർ റിലീസ് ആയി.ഞെട്ടിക്കുന്ന ആക്ഷൻ രംഗങ്ങൾ ഉള്ള ടീസർ ഇതിനോടകം ഏറെ ശ്രദ്ധയാകർഷിച്ചു.