മലപ്പുറം : കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ദ്രവ്യകലശത്തിന് ആചാര്യവരണത്തോടെ ശനിയാഴ്ച രാവിലെ തുടക്കമായി. വൈകീട്ട് വാസ്തുബലി, വാസ്തു ഹോമം ,ശുദ്ധി , മുളയിടൽ എന്നീ ചടങ്ങുകൾ നടന്നു. എക്സിക്യൂട്ടൂവ് ഓഫീസർ എസ് രഞ്ജൻ , മാനേജർ കെ ഉണ്ണികൃഷ്ണൻ. ക്ഷേത്രം സൂപ്രണ്ട് പി പി മീര, ടി ബാബു, മേൽശാന്തി ബ്രഹ്മശ്രീ പുതുമന മഠം ഹരിദാസ് എമ്പ്രാന്തിരി, ക്ഷേത്രം ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.ബ്രഹ്മശ്രീ അണ്ടലാടി ദിവാകരൻ നമ്പൂതിരി, ബ്രഹ്മശ്രീ അണ്ടലാടി ഉണ്ണിനമ്പൂതിരി എന്നിവരുടെ സാനിദ്ധ്യത്തിൽ അണ്ടലാടി വിഷ്ണു നമ്പൂതിരിയെ ആചാര്യനായി വരിച്ചു.