കാടാമ്പുഴ തൃക്കാർത്തിക വിളക്കുത്സവം ; കാടാമ്പുഴ ക്ഷേത്രത്തിൽ ത്വരിതാ മാതൃസമിതിയുടെ നാരായണീയ പാരായണം നടന്നു

11:39 AM Dec 05, 2025 |


മലപ്പുറം ; തൃക്കാർത്തിക ദിനത്തിൽ നവരാത്രി മണ്ഡപത്തിൽ കാടാമ്പുഴ ത്വരിതാ മാതൃസമിതിയുടെ നേതൃത്വത്തിൽ നാരായണീയ പാരായണം നടന്നു. തുടർന്ന് ദേവസ്വം ഗീതാ പാഠശാല വിദ്യാർത്ഥികൾ ഗീതാ പാരായണം നടത്തി. തുടർന്ന് സർവൈശ്വര്യ പൂജയും വളാഞ്ചേരി സാമവേദ മ്യൂസിക് അക്കാദമിയുടെ നേതൃത്വത്തിൽ സംഗീതാർച്ചനയും നടന്നു.

പ്രധാന വേദിയിൽ രാവിലെ 6.30 മുതൽ സിനിമ പിന്നണി ഗായകൻ കെ പി ജിനചന്ദ്രൻ ആൻഡ് ടീമിന്റെ ഭക്തി ഗാനമേള, പാലക്കാട്‌ ലിൻഷമോൾ ചന്ദ്രൻ, കൊടുങ്ങല്ലൂർ ശ്രദ്ധ രാജ് എന്നിവർ അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസ്, ചന്ദനക്കാവ് ശ്രീ ഭദ്രം ടീം, തൃക്കണാപുരം സാമന്വയം ഗ്രൂപ്പ്‌,
കാടാമ്പുഴ രുദ്ര, കൊളത്തൂർ ശിവ പാർവതി, കുറ്റിപ്പുറം ബ്ലോക്ക്‌ പെൻഷനേഴ്‌സ്, കുമ്പിടി ആവണി മങ്കമാർ എന്നിവർ അവതരിപ്പിച്ച തിരുവാതിരക്കളി, രധുന കോരമ്പറ്റ അണിക നായർ അവതരിപ്പിച്ച ഭരത നാട്യം, കാടാമ്പുഴ വരദ ഗ്രൂപ്പ്‌ അവതരിപ്പിച്ച ഭക്തിഗാനാർച്ചന 
എന്നിവ അരങ്ങേറി. 

തുടർന്ന് രാത്രിയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാടാമ്പുഴ യൂണിറ്റ് സമർപ്പിച്ച തിരുവനന്തപുരം വിശ്വഭാവനയുടെ സിനി വിഷ്വൽ സ്റ്റേജ് ഡ്രാമ ഗൗരിശങ്കരം അരങ്ങേറി.