ഒരു കാലത്ത് ഏറെ വിദൂരമായിരുന്ന കോടി ക്ലബ്ബ് സിനിമകളാൽ സമ്പന്നമാണ് ഇപ്പോൾ മലയാള സിനിമ. കോടി ക്ലബ്ബിന്റെ വമ്പന്മാരായിരുന്ന ബോളിവുഡ് പടങ്ങളോട് അടക്കം കിടപിടിക്കുകയാണ് മോളിവുഡ് ഇപ്പോൾ. നാല് 200 കോടി ക്ലബ്ബ് സിനിമകൾ അടക്കം മലയാളത്തിന് ഇതിനകം ലഭിച്ചു കഴിഞ്ഞു. അതിൽ രണ്ടും മോഹൻലാലിന്റെ പേരിലാണെങ്കിൽ ഒന്ന് മൾട്ടി സ്റ്റാർ ചിത്രത്തിനാണ്. ലിസ്റ്റിലെ ഒരേയൊരു പെൺതരി കല്യാണി പ്രിയദർശൻ മാത്രമാണ്. ലോക ചാപ്റ്റർ 1 ചന്ദ്ര എന്ന ചിത്രത്തിലൂടെയാണ് കല്യാണി ഈ നേട്ടം കൊയ്തിരിക്കുന്നത്. ഈ അവസരത്തിൽ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ച സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്.
2025ലെ 200 കോടി ക്ലബ്ബ് സിനിമകളുടെ ലിസ്റ്റാണിത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 13 സിനിമകളാണ് ലിസ്റ്റിലുള്ളത്. ഇതിലേ ഒരേയൊരു പെൺതരി കല്യാണി പ്രിയദർശൻ മാത്രമാണ്. ബാക്കിയെല്ലാം മോളിവുഡ്, ടോളിവുഡ്, കോളിവുഡ്, ബോളിവുഡ് സിനിമകളുടെ സൂപ്പർ സ്റ്റാറുകളുടെ സിനിമകളാണ്. 13 സിനിമകളിൽ മൂന്നെണ്ണം മലയാള സിനിമകളാണ് എന്നതും ശ്രദ്ധേയമാണ്. ലോക, എമ്പുരാൻ, തുടരും എന്നിവയാണ് ആ സിനിമകൾ. വിക്കി കൗശൽ നായകനായി എത്തിയ ഛാവ ആണ് ഈ വർഷം ആദ്യം 200 കോടി ക്ലബ്ബിൽ ഇടംനേടിയ ഇന്ത്യൻ സിനിമ. ആറ് ബോളിവുഡ് പടങ്ങളാണ് ലിസ്റ്റിലുള്ളത്.
2025ലെ 200 കോടി പടങ്ങളും പ്രധാന താരങ്ങളും
1. ഛാവ- വിക്കി കൗശൽ
2. സൈയ്യാര- അഹാൻ പാണ്ഡെ, അനീത് പദ്ദ
3. കൂലി- രജനികാന്ത്
4. വാർ 2- ജൂനിയർ എൻടിആർ, ഹൃത്വിക് റോഷൻ
5. മഹാവതാർ നരസിംഹ- അനിമേഷൻ പടം
6. എമ്പുരാൻ- മോഹൻലാൽ
7. ഹൗസ്ഫുൾ 5- അക്ഷയ് കുമാർ
8. സിതാരെ സമീൻ പർ- അമീർ ഖാൻ
9. ഗുഡ് ബാഡ് അഗ്ലി- അജിത്ത് കുമാർ
10. സംക്രാന്തി വസ്തുനം- വെങ്കിടേഷ്
11. തുടരും- മോഹൻലാൽ
12. റെെയ്ഡ് 2- അജയ് ദേവ്ഗൺ
13. ലോക ചാപ്റ്റർ 1- കല്യാണി പ്രിയദർശൻ