+

കല്യാണം കഴിക്കാത്തതെന്തെന്ന് ചോദ്യം, 42 കാരിയായ തൃഷയുടെ രസകരമായ മറുപടി! വൈറലായി രണ്ട് കല്യാണം കഴിച്ച കമൽ ഹാസന്റെ വാക്കുകൾ

തമിഴ് സിനിമയിൽ ഇന്നും തിളങ്ങി നിൽക്കുന്ന താരമാണ്  തൃഷ കൃഷ്ണൻ . വിജയ്, സൂര്യ, അജിത്ത്, കമൽ ഹാസൻ എന്നിങ്ങനെ സൂപ്പർ താരങ്ങളുടെ നായികയായി ഇപ്പോഴും ജനങ്ങൾ ഏറ്റെടുക്കുന്ന നടി. ഈ സിനിമാ തിരക്കുകൾക്കിടയിൽ മറന്നു പോയതാണോ വിവാഹം എന്ന് പലരും തൃഷയോട് ചോദിക്കാറുണ്ട്.

തമിഴ് സിനിമയിൽ ഇന്നും തിളങ്ങി നിൽക്കുന്ന താരമാണ്  തൃഷ കൃഷ്ണൻ . വിജയ്, സൂര്യ, അജിത്ത്, കമൽ ഹാസൻ എന്നിങ്ങനെ സൂപ്പർ താരങ്ങളുടെ നായികയായി ഇപ്പോഴും ജനങ്ങൾ ഏറ്റെടുക്കുന്ന നടി. ഈ സിനിമാ തിരക്കുകൾക്കിടയിൽ മറന്നു പോയതാണോ വിവാഹം എന്ന് പലരും തൃഷയോട് ചോദിക്കാറുണ്ട്. ഏറ്റവും പുതിയ ചിത്രമായ തഗ്ഗ് ലൈഫിന്റെ പ്രമോഷനിൽ വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ കുറിച്ച് തൃഷ സംസാരിച്ചു

കല്യാണം എന്ന സമ്പ്രദായത്തിൽ എനിക്ക് വിശ്വാസമില്ല എന്നാണ് തൃഷ പറഞ്ഞത്. കല്യണം നടക്കാത്തതിൽ എനിക്ക് യാതൊരു പ്രശ്നവും തോന്നുന്നില്ല, ഇനി അത് സംഭവിച്ചാലും അതിലൊരു പ്രശ്നവുമില്ല എന്നാണ് നാൽപത്തിരണ്ടു കാരിയായ തൃഷ കൃഷ്ണൻ പറഞ്ഞത്. തനിക്ക് ചുറ്റും നടക്കുന്ന വിവാഹ മോചനങ്ങൾ കണ്ടതിന് ശേഷം വിവാഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു, വിവാഹം കഴിക്കാത്തതിൽ കുറ്റബോധം തോന്നുന്നില്ല എന്നാണ് തൃഷ നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.

ഇതേ പ്രമോഷൻ പരിപാടിയിൽ രണ്ട് വിവാഹവും, ചില സീരിയസ് പ്രണയവും ജീവിതത്തിലുണ്ടായ കമൽ ഹാസൻ പറഞ്ഞ വാക്കുകളും വൈറലായി. ഇതിന് മുൻപ് ബ്രിട്ടാസ് തന്നോട് ചോദിച്ച ചോദ്യത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ കുറിച്ച് കമൽ വ്യക്തമാക്കിയത്.

പത്ത് - പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് ബ്രിട്ടാസ് എന്നോട് ചോദിച്ചു, നിങ്ങളെങ്ങനെയാണ് രണ്ട് വിവാഹം ചെയ്തത്, നിങ്ങളൊരു നല്ല കുടുംബത്തിൽപ്പെട്ട ആളല്ലേ എന്ന്. ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികൾക്ക് നടുവിൽ വച്ചാണ് അദ്ദേഹം അത് എന്നോട് ചോദിച്ചത്. ബ്രിട്ടാസ് യതാർത്ഥത്തിൽ എന്റെ നല്ല ഒരു സുഹൃത്ത് കൂടെയാണ്. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഒരു നല്ല കുടുംബത്തിൽ നിന്നുള്ളയാളാകുന്നതിന് വിവാഹവുമായി എന്താണ് ബന്ധം? എന്ന്


ബ്രിട്ടാസ് വീണ്ടും പറഞ്ഞു, 'നീ ശ്രീരാമനോട് പ്രാർത്ഥിക്കണം, അവൻ ജീവിച്ചതുപോലെ ജീവിക്കണം' എന്ന്. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, 'ഒന്നാമതായി, ഞാൻ പ്രാർത്ഥിക്കുന്നില്ല. രണ്ടാമതായി, ഞാൻ രാമന്റെ പാത പിന്തുടരുന്നില്ല. ഞാൻ അദ്ദേഹത്തിന്റെ പിതാവിന്റെ (ദശരഥൻ) പാത പിന്തുടരും' എന്ന്. വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അതാണെന്ന് കമൽ വ്യക്തമാക്കി
അശ്വിനി പി

facebook twitter