കണവ വൃത്തിയാക്കി അരിഞ്ഞത് - 2 cup
ചെറിയ ഉള്ളി അരിഞ്ഞത് - 3/4 cup
പച്ചമുളക് - 3
തക്കാളി - 1 വലുത്
ഇഞ്ചി, വെളുത്തുള്ളി paste - 2 Sp:
തേങ്ങ - 2 cup
മുളകുപൊടി - 1 1/2 Sp:
മഞ്ഞൾ പൊടി - 1/2 Sp:
മല്ലിപ്പൊടി - 1 sp.
പുളിവെള്ളം - 3 Sp:
ഉപ്പ് ,എണ്ണ - പാകത്തിന്.
ചീന ചട്ടിയിൽ തേങ്ങ Brown കളർ ആകുന്നതു വരെ വറുക്കുക.മുളകുപൊടി, മല്ലിപ്പൊടി ഇട്ട് ചെറുതായി ചൂടാക്കുക .തണുത്തതിന് ശേഷം വെള്ളം ചേർത്ത് നന്നായിട്ട് അരക്കുക.
ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ,ഉള്ളി, പച്ചമുളക് ,തക്കാളി, ഇഞ്ചി, വെളുത്തുള്ളി വഴറ്റുക.ഇതിലേക്ക് തേങ്ങ അരച്ചതും മഞ്ഞൾപ്പൊടി, ഉപ്പ്, പുളിവെള്ളം ചേർത്ത് തിളപ്പിക്കുക.
വൃത്തിയാക്കി വച്ച കണവ ചേർത്ത് വേവിക്കുക.
കടുക് താളിച്ച് ഒഴിക്കുക.
(ഞാൻ കണവ നേരത്തെ Cookeril ,3 visil കേൾക്കുന്നവരെ വേവിച്ചു.നല്ല Soft ആയി കിട്ടി )