+

കാഞ്ഞങ്ങാട് ട്രെയിൻ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കാഞ്ഞങ്ങാട് ട്രെയിൻ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ട്രെയിൻ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ആലക്കോട് ഉദയഗിരി കൊട്ടില വീട്ടിൽ അഭി കെ വിനു (20) ആണ് മരിച്ചത്. കാഞ്ഞങ്ങാട് മിം ടെക് ഇൻസ്റ്റിറ്റ്യൂട്ടിലെ പാരാമെഡിക്കൽ വിദ്യാർത്ഥിയാണ് അഭി കെ വിനു. 

ഇന്നലെ രാത്രി കാഞ്ഞങ്ങാട് കടിക്കാൽ ഭാഗത്തുവച്ചാണ് അഭിയെ ട്രെയിൻ ഇടിച്ചത്. വിവരമറിഞ്ഞെത്തിയ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ വിദ്യാർത്ഥിയ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് വിദ്യാർത്ഥി മരണപ്പെടുന്നത്.

facebook twitter