മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിലെ റോഡിൽ സിഗ്നൽ ലൈറ്റ് കണ്ണടച്ചു. വിമാനതാവളത്തിൻ്റെ ഒന്നാം ഗേറ്റിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റാണ് കഴിഞ്ഞ ഒരു മാസമായി പ്രവർത്തിക്കാത്തത്. ഇതുകാരണം യാത്രക്കാർ അപകട ഭീഷണിയിലാണ് ' അഞ്ചരക്കണ്ടി -മട്ടന്നൂർ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളും വിമാനതാവളത്തിലേക്ക് പോയി മടങ്ങുന്ന വാഹനങ്ങളും അമിത വേഗതയിലൂടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്.
പലപ്പോഴും തലനാരിഴയ്ക്കാണ് വലിയ അപകടങ്ങൾ ഒഴിവാകുന്നത്. ഇതുകൂടാതെ നിരവധി സ്വകാര്യ ബസുകളും സ്കൂൾ വാഹനങ്ങളും ഇതുവഴി സഞ്ചരിക്കുന്നുണ്ട്. കാൽനടയാത്രക്കാരും മട്ടന്നൂർ വായാന്തോടിലേക്ക് ഇതുവഴിയാണ് പോകുന്നത്. സിഗ്നൽ ലൈറ്റ് എത്രയും പെട്ടെന്ന് അറ്റകുറ്റപണി നടത്തി പുന:സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.