+

കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രി മോർച്ചറിയിൽ പ്രവേശിപ്പിച്ച 67 വയസുകാരനിൽ ജീവൻ്റെ തുടിപ്പ്: ഐ.സി.യു വിലേക്ക് മാറ്റി

കൂത്തുപറമ്പ് പാച്ചപ്പൊയ്ക സ്വദേശി പവിത്രനാണ് കണ്ണൂർ എകെജി സഹകരണ ആശുപത്രിയിലെ മോർച്ചറിയിൽ വച്ച് അറ്റെൻഡറുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞ്  രണ്ടാം ജന്മം നേടിയത്.

കണ്ണൂർ: കണ്ണൂർ നഗരത്തിലെ തളാപ്പ് എ.കെ.ജി സഹകരണ ആശുപത്രി മോർച്ചറിയിൽ  മരിച്ചെന്നു കരുതി സൂക്ഷിക്കു വയോധികൻ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു വന്നു. ആശുപത്രി അറ്റൻഡറുടെ  ജാഗ്രതയാണ് വയോധികന് തുണയായത്.

കൂത്തുപറമ്പ് പാച്ചപ്പൊയ്ക വനിതാ ബാങ്കിന് സമീപം പുഷ്പാലയം വീട്ടിൽ വെള്ളുവക്കണ്ടി പവിത്രനാണ് (67) കണ്ണൂർ എകെജി സഹകരണ ആശുപത്രിയിലെ മോർച്ചറിയിൽ വച്ച് അറ്റെൻഡറുടെ കൈപ്പിടിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞ് അതിതീവ്ര പരിചരണ വിഭാഗത്തിൻ പ്രവേശിക്കപ്പെട്ടത്.
 

pavitran , akg hospital, reincarnation kannur .

മംഗളൂരുവിലെ ഹെഡ്ഗേ ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയിലാണ് പവിത്രനെ എകെജിലേക്ക് എത്തിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖമുള്ള പവിത്രൻ കഴിഞ്ഞ കുറെ ദിവസങ്ങളായി വെൻ്റിലേറ്ററിൽ തുടരുകയായിരുന്നു. 

വെൻ്റിലേറ്ററിൽ നിന്നും മാറ്റിയാൽ മരണം സംഭവിക്കു വെന്നും ആരോഗ്യനിലയിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നും ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ കൂടിയാലോചിച്ച് വെൻ്റിലേറ്ററിൽ നിന്നും മാറ്റി നാട്ടിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത്.
വീട്ടിൽ മൃതദേഹം എത്തിക്കാനുള്ള സൗകര്യങ്ങളും സംസ്കാര ചടങ്ങുകൾ നടത്താനുള്ള ഏർപ്പാടുകളും ചെയ്തിരുന്നുവെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം 
എകെജി ആശുപത്രിയിലെ അറ്റൻഡറുടെ ജഗ്രതയോടെയുള്ളഇടപെടലാണ്  വയോധികന് ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള അവസരമൊരുക്കിയത്. 

 

reincarnation ,Employee's vigilance helped: Elderly from hospital mortuary in Kannur

 

ഇയാളുടെ നിരീക്ഷണത്തിൽ ജീവൻ ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഡോക്ടർമാർ അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് പവിത്രനെ മാറ്റുകയായിരുന്നു. ' 14 ന്
രാവിലെ ചില ദിനപത്രങ്ങളിലും പവിത്രന്റെ മരണ വാർത്ത വന്നിരുന്നു. വിവരമറിഞ്ഞ് വീട്ടിലേക്ക് ബന്ധുക്കളും നാട്ടുകാരും വീട്ടിലേക്ക് വന്നു കൊണ്ടിരിക്കെയാണ് പവിത്രൻ്റെ അത്ഭുതകരമായ തിരിച്ചു വരവ്.

 മംഗ്ളൂര് ഹെഗ്ഡേ ആശുപത്രിയിലെ വെൻ്റിലേറ്ററിൽ ഉണ്ടായിരുന്ന രോഗിയെ അവിടെ നിന്നും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതിനെ തുടർന്നാണ് സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുവന്നത്. പ്രാദേശിക ജനപ്രതിനിധികൾ സാക്ഷ്യപ്പെടുത്തിയതിനാലാണ് മോർച്ചറി സൗകര്യം ഒരുക്കി നൽകിയതെന്ന് എ.കെ.ജി ആശുപത്രി അധികൃതർ അറിയിച്ചു. അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് പവിത്രൻ' മംഗ്ളൂര് ആശുപത്രിയിലെ വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്ന പവിത്രൻ്റെ മരണം സ്ഥിരികരിക്കുന്നതിലെ വീഴ്ച്ചയാണ് ആശയകുഴപ്പത്തിനിടയാക്കിയത്. നേരത്തെ തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവർക്കും സമാനമായ അനുഭവം നേരിട്ടിരുന്നു. മരിച്ചെന്ന് സ്ഥിരീകരിച്ചു മംഗ്ളൂരിലെ ആശുപത്രിയിൽ നിന്നും മടക്കിയ ഇദ്ദേഹത്തെ തളിപ്പറമ്പ് ടൗണിൽ പൊതുദർശനത്തിന് വെച്ചപ്പോഴാണ് ജീവൻ്റെ തുടിപ്പ് തിരി ച്ചറിയുന്നത്. ഉടൻ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും നാലു ദിവസം കഴിഞ്ഞപ്പോൾ മരണമടയുകയായിരുന്നു.

Trending :
facebook twitter