കണ്ണൂർ: കണ്ണൂർസിറ്റി സ്വദേശി ഷാർജയിൽ നിര്യാതനായി. കുറുവ അവേരയിലെ മെഹറാസിൽ അബ്ദുൽ സത്താറാണ് (65)കഴിഞ്ഞ ദിവസം മരണമടഞ്ഞത്.
പരേതരായ പുന്നക്കൽ ഹസൻ്റെയും വടക്കേകണ്ടി സുഹറയുടെയും മകനാണ്.
ഭാര്യ: പുന്നക്കൽ ഫൗസിയ. മക്കൾ: ഹർഷിദ്, ദിൽഷാദ്, മെഹ്റ.
പരേതനായ ഫർഷാദ്. മരുമക്കൾ: നിലോഫർ, നുഐമ, ഫെബിന. സഹോദരങ്ങൾ: ഇബ്രാഹിം, അബ്ദുൽ അസീസ്, നസീമ, ഹാറൂൺ, നൗഫൽ.