+

കണ്ണൂരിൽ രണ്ടര വയസുള്ള കുഞ്ഞുമായി അമ്മ പുഴയിൽ ചാടിയ സംഭവം ; അമ്മയുടെ മൃതദേഹം കിട്ടി, കുഞ്ഞിനായി തിരച്ചിൽ തുടരുന്നു

രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിൽ ചാടിയ യുവതിയു​ടെ മൃതദേഹം കണ്ടെത്തി.വയലപ്ര സ്വദേശിനി എം.വി. റിമ (30)യാണ് മരിച്ചത്. റിമയുടെ കുഞ്ഞിനായി തിരച്ചിൽ തുടരുകയാണ്.

കണ്ണൂർ: രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിൽ ചാടിയ യുവതിയു​ടെ മൃതദേഹം കണ്ടെത്തി.വയലപ്ര സ്വദേശിനി എം.വി. റിമ (30)യാണ് മരിച്ചത്. റിമയുടെ കുഞ്ഞിനായി തിരച്ചിൽ തുടരുകയാണ്. രാത്രി ഒരുമണിയോടെയാണ് സംഭവം. റിമ എന്ന യുവതിയാണ് രണ്ടര വയസുളള മകനുമായി പുഴയിൽ ചാടിയത്. സ്കൂട്ടറിലാണ് യുവതി പുഴയുടെ സമീപത്ത് എത്തിയത്. ഉടൻ പാലത്തിന് മുകളിൽ നിന്ന് കുഞ്ഞുമായി പുഴയിലേക്ക് ചാടുകയായിരുന്നു.

മത്സ്യബന്ധനത്തിന് എത്തിയ തൊഴിലാളികളാണ് സംഭവം കണ്ടത്. ഇവർ ഉടൻ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. നാട്ടുകാരുംഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയത്. 

facebook twitter